ലോറിയില്‍ നിന്നും ലോഡിറക്കുന്നതിനിടെ തലയിലേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

ചെറുവത്തൂര്‍ (www.evisionnews.co): ലോറിയില്‍ നിന്നും ടൈല്‍സ് ബോക്‌സുകള്‍ ഇറക്കുന്നതിനിടെ തലയിലേക്ക് വീണ് ചുമട്ടുതൊഴിലാളിക്ക് ഗുരുതര പരിക്ക്. കാലിക്കടവ് ടൗണിലെ ചുമട്ടുതൊഴിലാളി രാജനാ (52) ണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപം ഗോഡൗണിലേക്ക് ടൈല്‍സ് ഇറക്കുന്നതിനിടെയാണ് സംഭവം. ടൈല്‍സ് ഇറക്കാനായി ലോറിയുടെ ബോഡി അഴിച്ചപ്പോള്‍ ടൈല്‍ ബോക്‌സുകള്‍ തലയിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും മറ്റു തൊഴിലാളികളും ചേര്‍ന്ന് രാജനെ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ നിലഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സി.ഐ.ടി.യു പ്രവര്‍ത്തകനാണ് രാജന്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?