മദ്യപിച്ച് മെട്രോ പിടിക്കാന്‍ എത്തിയ യുവതിയെ ട്രെയിനില്‍ കയറ്റാതിരുന്നിട്ടും ശുഭയാത്ര, ഡല്‍ഹി മെട്രോ റെയിലില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിന്റെ ഔദ്യോഗിക വാഹനത്തില്‍ വീട്ടിലെത്തിച്ചു

ന്യുഡല്‍ഹി:(www.kvartha.com 14/03/2018) മദ്യപിച്ച് മെട്രോ പിടിക്കാന്‍ എത്തിയ യുവതിയെ ഡല്‍ഹി മെട്രോ റെയിലില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതെ സുരക്ഷാ ജീവനക്കാര്‍ ഔദ്യോഗിക വാഹനത്തില്‍ വീട്ടിലെത്തിച്ചു. തിങ്കളാഴ്ച രാത്രി ഡല്‍ഹി സമയ്പുര്‍ ബന്ദ്‌ലി മെട്രോ സ്റ്റേഷനിലാണ് സംഭവം.

അമിതമായ മദ്യപിച്ച നിലയില്‍ ദക്ഷിണ ഡല്‍ഹി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി രാത്രി 10.45 ഓടെ മെട്രോയില്‍ യാത്ര ചെയ്യാനെത്തിയത്. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന യുവതിയെ സ്റ്റേഷനില്‍ സുരക്ഷാ ഡ്യുട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജീവനക്കാര്‍ ഈ നിലയില്‍ ഇവര്‍ മെട്രോയില്‍ കയറുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി അവരെ സ്റ്റേഷനിലേക്ക് കയറാന്‍ അനുവദിച്ചില്ല. എന്നാല്‍ ട്രെയിനില്‍ പോകണമെന്ന് വാശിപിടിച്ച അവര്‍ അവസാന വണ്ടിയും പോകും വരെ അവിടെ നിന്നു.

News, New Delhi, National, Metro,CISF, Delhi metro,‘Drunk’ passenger not allowed to board Delhi Metro, CISF drops her home


എന്നാല്‍ മെട്രോയില്‍ കയറ്റാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരിച്ച് പോകാനൊരുങ്ങിയ യുവതിയെ ഒറ്റയ്ക്ക് വിടുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ സി.ഐ.എസ്.എഫ് അവരുടെ ഭര്‍ത്താവിനെ ബന്ധപ്പെട്ടു. അവരെ ദൗല കൗണ്‍ മെട്രോ സ്റ്റേഷനില്‍ എത്തിച്ചുനല്‍കണമെന്നും അവിടെ നിന്ന് കൂട്ടിക്കൊണ്ട് പൊയ്ക്കാള്ളാമെന്നും ഭര്‍ത്താവ് മറുപടി നല്‍കി. ഇതോടെ യുവതിയെ ഒരു വനിത കോണ്‍സ്റ്റബിളിനും മറ്റൊരു കോണ്‍സ്റ്റബിളിനുമൊപ്പം ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു.

മദ്യപിച്ചെത്തുന്ന യാത്രക്കാര്‍ മെട്രോ ട്രെയിനില്‍ ശല്യമുണ്ടാക്കുന്നത് പതിവാണെന്നും അവര്‍ മറ്റു യാത്രക്കാരെയും ശല്യപ്പെടുത്താറുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തരക്കാരെ പരമാവധി മെട്രോയില്‍ കയറാന്‍ അനുവദിക്കില്ലെന്നും സി.ഐ.എസ്.എഫ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Metro,CISF, Delhi metro,‘Drunk’ passenger not allowed to board Delhi Metro, CISF drops her home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?