എസ് എസ് എല്‍ സി പരീക്ഷയുടെ സമയക്രമത്തില്‍ ഇത്തവണയും മാറ്റമില്ല, വിദ്യാര്‍ത്ഥികള്‍ കൊടും വേനലിനോട് പൊരുതി നട്ടുച്ചയ്ക്ക് തന്നെ പരീക്ഷ എഴുതണം
കാസര്‍കോട്: (www.kvartha.com 04.03.2018) അദ്ധ്യയന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കെ വിദ്യര്‍ത്ഥികളെല്ലാം പരീക്ഷ ചൂടിലാണ്. ഒപ്പം വേനല്‍ ചൂടും. എസ് എസ് എല്‍ സി പരീക്ഷയുടെ സമയക്രമം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇത്തവണയും പരീക്ഷ ഉച്ചയ്ക്ക് ശേഷം തന്നെയാണ്. എന്നാല്‍ വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ നട്ടുച്ചയ്ക്കുള്ള പരീക്ഷ വിദ്യര്‍ത്ഥികളെ ഏങ്ങനെ ബാധിക്കും എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെ നടക്കുന്നതിനാലാണ് എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്ക് നടത്തുന്നത്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചൂടിനെ പ്രതിരോധിക്കാനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കേണ്ടതുണ്ട്. പരീക്ഷ ഹാളിലേക്ക് കുടിവെള്ളം കൊണ്ടുവരാനുള്ള അനുമതി ഉണ്ടെങ്കിലും രാവിലെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളം ഉച്ചയാകുമ്പോഴേക്കും തീരും. വീട്ടില്‍ നിന്ന് കുപ്പിയിലാക്കി കൊണ്ടുവരാനുള്ള അസൗകര്യവും പ്രശ്‌നമാണ്. അത് കൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളത്തിനുള്ള സംവിധാനം പരീക്ഷാ ഹാളുകളില്‍ തന്നെ ഒരുക്കണം. പരമാവധി കാറ്റ് കടക്കുന്ന രീതിയിലുള്ള മുറികള്‍ മാത്രം പരീക്ഷ ഹാളായി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പല സ്‌കൂളിലും ഫാനുകള്‍ പോലുമില്ല. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണേണ്ടതുണ്ട്.
ഇപ്പോള്‍ തന്നെ പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ കൊടുചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട് 40 ഡിഗ്രിയാണ് താപനില. കാസര്‍കോട്ടും ഇതിനോടടുത്ത് തന്നെയുണ്ട്. വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും നാലു ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സാഹചര്യത്തില്‍ നട്ടുച്ചയ്ക്ക് നടത്തുന്ന പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും. പരീക്ഷയ്ക്കിടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതയും കുറവല്ല. അതുകൊണ്ടുതന്നെ സ്‌കൂളുകള്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരിക്കണം.
Keywords: Kerala, SSLC, Thiruvananthapuram, palakkad, kasaragod, News, Examination, SSLC Examination 2018: Time Schedule announced

Powered by Info News For You

Comments
Post a Comment