ആറ് പേര്‍ ചേര്‍ന്ന് ഒന്‍പത് മാസത്തോളം ലൈംഗീകമായി പീഡിപ്പിച്ച പതിനൊന്നുകാരി പ്രസവിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍

രാജ്‌കോട്ട്: (www.kvartha.com 24.03.2018) കൂട്ട ലൈംഗീക പീഡനത്തിനിരയായ പതിനൊന്നുകാരി പ്രസവിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍. അതേസമയം പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. സീസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കഴിഞ്ഞയാഴ്ചയായിരുന്നു സീസേറിയന്‍.

സ്‌പൈന ബിഫിഡ എന്ന ജനിതക വൈകല്യത്തിനിരയാണ് കുഞ്ഞ്. നട്ടെല്ലിന് പൂര്‍ണ വളര്‍ച്ച എത്താത്ത അവസ്ഥയാണിത്. തലച്ചോറിനും വളര്‍ച്ച പൂര്‍ണമാകില്ല. അതുകൊണ്ട് തന്നെ കാലുകള്‍ക്ക് ചലനശേഷിയുമുണ്ടാകില്ല.

National, Abuse, Critical

ആറ് പേര്‍ ചേര്‍ന്ന് ആറ് മുതല്‍ ഒമ്പത് മാസം വരെ പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ 67കാരനായ നഞ്ജി ജവിയയേയും അറുപതുകാരനായ അരവിന്ദ് കുബവതിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ നിന്നും പെണ്‍കുട്ടിയെ മറ്റ് നാല് പേര്‍ കൂടി ലൈംഗീകമായി പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The infant is currently undergoing treatment at the same hospital.

Keywords: National, Abuse, Critical


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?