താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നതിന്റെ പേരില്‍ വിവാഹ തലേന്ന് മകളെ പിതാവ് കുത്തിക്കൊന്ന നാട്ടില്‍ മാതൃകയായി നാട്ടുകാരുടെ സഹകരണത്തോടെ ജാതിരഹിത, ആഡംബര രഹിത വിവാഹം

വൈത്തിരി: (www.kvartha.com 26.03.2018) താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നതിന്റെ പേരില്‍ വിവാഹ തലേന്ന് മകളെ പിതാവ് കുത്തിക്കൊന്ന നാട്ടില്‍ മാതൃകയായി ജാതിരഹിത, ആഡംബര രഹിത വിവാഹം. വൈത്തിരി സ്വദേശികളായ അഖിലേഷും അഖിലയുമാണ് നാട്ടുകാരുടെ സഹകരണത്തോടെ വിവാഹിതരായത്. വൈത്തിരി പഞ്ചായത്തിലെ പകല്‍ വീട്ടിലാണ് ഞായറാഴ്ച രാവിലെ 10.30ന് ഇരുവരും വിവാഹിതരായത്.

പരേതനായ ചന്ദ്രന്റെയും സുമതിയുടെയും മകനാണ് തീയ സമുദായത്തില്‍പ്പെട്ട അഖിലേഷ്. ആദിവാസി പണിയ വിഭാഗത്തിലെ അച്യുതന്റെയും ബിന്ദുവിന്റെയും മകളാണ് അഖില. ഫെബ്രുവരി എട്ടിനായിരുന്നു വിവാഹ നിശ്ചയം. പെയിന്റിങ് തൊഴിലാളിയാണ് അഖിലേഷ്. ഇരുവീട്ടുകാരും ചേര്‍ന്നാണ് വിവാഹം തീരുമാനിച്ചത്. പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത് അംഗങ്ങളെയും നാട്ടുകാരെയും വിവരമറിയിച്ചു.

Exemplary wedding in Vaithiri, News, Local-News, Marriage, Religion, Natives, Kerala

തുടര്‍ന്ന് ഞായറാഴ്ച എല്ലാവരുടെയും സഹകരണത്തേടെ വിവാഹം നടത്തി. ഏകതാ പരിഷത്ത് അഖിലേന്ത്യ നേതാവ് ഡോ പിവി രാജഗോപാല്‍ വിവാഹത്തിന് നേതൃത്വം നല്‍കി. ആശംസകളും ഉപഹാരങ്ങളുമായി നിരവധിപ്പേര്‍ വിവാഹത്തിനെത്തിയിരുന്നു. വധൂവരന്‍മാര്‍ക്കുള്ള താലിമാലയും വസ്ത്രങ്ങളുമെല്ലാം നാട്ടുകാര്‍ സമ്മാനമായി നല്‍കി.

'മകന്‍ വിവാഹം കഴിക്കണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന ജാതിയില്‍ നിന്നോ മതത്തില്‍ നിന്നോ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. എല്ലാവരുടെയും സഹകരണത്തോടെ നടത്താന്‍ സാധിച്ചതില്‍ സന്തോഷം' അഖിലേഷിന്റെ അമ്മ സുമതി പറയുന്നു. അതേസമയം ദുരഭിമാനം മൂലം വിവാഹത്തലേന്ന് പിതാവ് മകളെ കുത്തിക്കൊന്ന നാട്ടില്‍ ജാതിരഹിത വിവാഹത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വൈത്തിരി യൂണിറ്റ് പ്രസിഡന്റ് എസി മാത്യു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Exemplary wedding in Vaithiri, News, Local-News, Marriage, Religion, Natives, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?