നിരപരാധിയെ പ്രതിയാക്കിയ എസ്ഐക്ക് പണികിട്ടി, യുവാവിനെ പീഡനക്കേസില്‍ പ്രതിയാക്കിയ എസ്ഐക്ക് സ്ഥലം മാറ്റം
പയ്യന്നൂര്‍:(www.kvartha.com 19/03/2018) ഓട്ടോയാത്രക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നും പുറത്തേക്ക് ചാടി റോഡില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ പോലീസ് പ്രതിയാക്കി അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ നിരപരാധിക്കെതിരെ നടപടിയെടുത്ത എസ്ഐക്ക് സ്ഥലം മാറ്റം. കാസര്‍കോട് പോലീസ് മേധാവി കെ.ജി.സൈമണാണ് ചന്തേര എസ്ഐ കെ.വി.ഉമേശനെ ബേക്കല്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ബേക്കല്‍ എസ് ഐ വി.പി.വിപിനിനെ വെള്ളരിക്കുണ്ട് സ്റ്റേഷനിലേക്ക് മാറ്റി.
2017 നവംബര്‍ 24ന് ഉച്ചക്ക് 2.15നാണ് സംഭവം. ചന്തേര സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തോട്ടംകൈ ബസ്റ്റോപ്പില്‍ നിന്നും യുവതി കയറിയ സ്വകാര്യ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ വീണ് പരിക്കേറ്റെന്നുമായിരുന്നു പരാതി. ഇതേ തുടര്‍ന്ന് ചന്തേര എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്ത സ്വാമിമുക്കിലെ ഷാനവാസിനെ(19) കോടതി റിമാണ്ട് ചെയ്തിരുന്നു.
ഹൈക്കേടതിയാണ് ഇയാള്‍ക്ക് ജാമ്യമനുവദിച്ചത്. നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കൊളേജിലായിരുന്നുവെന്നും ആയതിന് തെളിവുണ്ടെന്നും കാണിച്ച് സഹോദരി റുബീന മനുഷ്യാവകാശ കമ്മീഷനും,കാസര്‍ഗോഡ് എസ്പിക്കും ഉത്തരമേഖലാ ഐജിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവട്ടതിന്‍ പ്രകാരം കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോയെ അന്വേഷണ ചുമതല എല്‍പ്പിക്കുകയുമായിരുന്നു.
വിശദമായ സംഭവത്തെപറ്റി അന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ ഡിവൈഎസ്പി ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ടില്‍ യുവാവ് നിരപരാധിയാണെന്നും പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ഇയാളുടെ ഓട്ടോറിക്ഷ വിട്ടുകൊടുക്കണമെന്നുമുണ്ടായിരുന്നു. ചന്തേര പോലീസിന്റെ അന്വേഷണത്തിലെ കുറ്റകരമായ അനാസ്ഥയും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ആരോപണ വിധേയനായ എസ്ഐയുടെ സ്ഥലം മാറ്റം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Payyannur, Kerala, Police, Police Station, Transfer, Court, Remanded, Bail, Chanthera SI got transfer to Bekal station

Powered by Info News For You

Comments
Post a Comment