മുക്കുപണ്ടം നല്‍കി തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.co): മുക്കുപണ്ടം നല്‍കി ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ബേക്കലിലെ രാജേഷ്, കാഞ്ഞങ്ങാട്ടെ രഞ്ജീസ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ മറ്റൊരാളെ തിരയുന്നു. എം.ജി റോഡ് ട്രാഫിക് ഐലന്‍ഡിനടുത്തെ ജ്വല്ലറിയിലാണ് സംഘംതട്ടിപ്പ് നടന്നത്. നാലുദിവസം മുമ്പ് ഒരു യുവാവ് ജ്വല്ലറിയിലെത്തി ഒരു മോതിരം വിറ്റിരുന്നു. വിവാഹ മോതിരമെന്നാണ് ജ്വല്ലറി ജീവനക്കാരോട് പറഞ്ഞത്. സ്വര്‍ണം ഉരച്ചു നോക്കി ഉറപ്പു വരുത്തിയതിന് ശേഷം അഞ്ചുഗ്രാം സ്വര്‍ണമോതിരത്തിന്റെ വിലയായ 14,500 രൂപ യുവാവിന് നല്‍കി. പിന്നീട് സ്വര്‍ണം ഉരുക്കിയപ്പോഴാണ് സ്വര്‍ണം പുറമെ പൂശിയത് മാത്രമാണെന്നും നാലര ഗ്രാമോളം മുക്കുപണ്ടമാണെന്നും അറിഞ്ഞത്. കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു യുവാവ് ജ്വല്ലറിയിലെത്തി ഇതേ രീതിയിലുള്ള മോതിരം നല്‍കി കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ യുവാവിനെ പിടികൂടുകയും പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ കൂട്ടാളിയും പൊലീസ് പിടിയിലായി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?