സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ മുസ്ലിം ലീഗ് നേതാവ് മരിച്ചു
തൃക്കരിപ്പൂര്‍ (www.evisionnews.co): സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മരിച്ചു. പടന്ന മൂസ ഹാജിമുക്കിലെ പി.വി അബ്ദുല്‍ റഹ്മാന്‍ ഹാജി (54)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പടന്ന വടക്കേപ്പുറത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ റഹ്മാന്‍ തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറിയായിരുന്നു. ഭാര്യ: പി.കെ ആയിഷ. മക്കള്‍: അബ്ദുല്‍ റസാഖ് (എഞ്ചിനീയര്‍), റുമൈസ, റിസ്‌വാന്‍. മരുമകന്‍: ബദ്റുദ്ദീന്‍. സഹോദരങ്ങള്‍: സിദ്ദീഖ് (കുവൈറ്റ്), പി.വി മുഹമ്മദ് അസ്ലം (പടന്ന പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍), നസീമ, കുഞ്ഞാസിയ.
Powered by Info News For You

Comments
Post a Comment