കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ബി എസ് യെദിയൂരപ്പ

ബംഗലൂരു: (www.kvartha.com 10.03.2018) കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം പരാജയമാണെന്നും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ ഐ എ ഡി എം കെ നേതാവ് ശശികലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ ഷെട്ടിക്ക് ഓഫീസില്‍ വെച്ച് കുത്തേറ്റ സംഭവത്തിലും യെദിയൂരപ്പ സര്‍ക്കാരിനെ വിമര്‍ശിച്ചു. സംസ്ഥാനത്ത് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയ്ക്ക് നേരെ നടന്ന ആക്രമണം കര്‍ണാടകത്തെ ലോകത്തിന് മുന്‍പില്‍ വിലയിടിച്ചുവെന്നും യെദിയൂരപ്പ ആരോപിച്ചു.

National, Karnataka, BJP, Congress

ബഹുമാനിതരായ ജഡ്ജിമാര്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരുകള്‍ക്ക് ഒരു മിനിട്ട് പോലും അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. ഗവര്‍ണര്‍ ഉടനെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: He said the attack on the Lokayukta has become nationwide news and brought down the credibility of the state government in front of the world.

Keywords: National, Karnataka, BJP, Congress



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?