അബ്ദുല്ല രാജാവ് ഇന്ത്യയില്‍; ഇന്ത്യക്കാര്‍ക്ക് ജോര്‍ദ്ദാനില്‍ വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: (www.kvartha.com 01.03.2018) ജോര്‍ദ്ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അബ്ദുല്ല രാജാവ്. ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് അബ്ദുല്ല രാജാവിന്റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ടൂറിസം, ബിസിനസ് മേഖലകളെ തീരുമാനം കൂടുതല്‍ പുഷ്ടിപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍.

വാണിജ്യം, സുരക്ഷ സഹകരണം എന്നിവയാണ് അബ്ദുല്ല രാജാവിന്റെ മുഖ്യ അജണ്ടകള്‍. വീസ ഓണ്‍ അറൈവല്‍ സംബന്ധിച്ച കരാറില്‍ വ്യാഴാഴ്ച ഇരു രാഷ്ട്ര നേതാക്കളും ഒപ്പുവെയ്ക്കും.

Jordan King, King Abdullah, Narendra Modi
ഫെബ്രുവരില്‍ അബ്ദുല്ല രാജാവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ കണ്ടുമുട്ടുന്നത് ഇത് രണ്ടാമത്തെ തവണയാണ്. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനിടെ മോഡി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Business and security cooperation are top on the agenda of the King of Jordan. The formal visa waiver agreement will be signed between King Abdullah II and Prime Minister Narendra Modi tomorrow after the bilateral talks.

Keywords: Jordan King, King Abdullah, Narendra Modi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?