മേല്‍പറമ്പില്‍ പാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കം: രണ്ടുപേര്‍ക്ക് പരിക്കേറ്റു
കാസര്‍കോട് (www.evisionnews.co): പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടോടെ മേല്‍പറമ്പ് ടൗണിലാണ് സംഭവം. കീഴൂര്‍ സ്വദേശിയായ സഫ്‌വാനും (25), മേല്‍പറമ്പ് ടൗണിലെ ചുമട്ടുതൊഴിലാളി ഖലീലും (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി. ടൗണിലേക്ക് സാധനം വാങ്ങാനെത്തിയ സഫ്‌വാന്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ മറ്റു യുവാക്കളുമായി തര്‍ക്കം ഉടലെടുക്കുകയും പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
Powered by Info News For You

Comments
Post a Comment