യെമന്‍ തൊടുത്ത ഏഴ് മിസൈലുകള്‍ സൗദി തകര്‍ത്തു; റിയാദിനെ ലക്ഷ്യമിട്ടും മിസൈല്‍ ആക്രമണം;ഈജിപ്ഷ്യന്‍ പൗരന്‍ മരിച്ചു
റിയാദ്: (www.kvartha.com 26.03.2018) ഞായറാഴ്ച യെമനില്‍ നിന്നും തൊടുത്ത ഏഴ് മിസൈലുകള്‍ തകര്‍ത്തതായി സൗദി അറേബ്യ. യെമനില്‍ സൗദി നടത്തിയ സൈനീക ഇടപെടലിന്റെ മൂന്നാം വാര്‍ഷീകമായിരുന്നു ഞായറാഴ്ച. യെമന്റെ ഭാഗത്തുനിന്നും ശക്തമായ മിസൈല്‍ ആക്രമണമാണുണ്ടായത്. സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടും മിസൈല്‍ ആക്രമണമുണ്ടായി.
റിയാദില്‍ തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് ഒരു ഈജിപ്ഷ്യന്‍ പൗരന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അര്‍ദ്ധരാത്രിക്ക് മുന്‍പായിരുന്നു ആക്രമണം. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
റിയാദ് ലക്ഷ്യമാക്കി മൂന്ന് മിസൈലുകളാണ് എത്തിയത്. മൂന്നെണ്ണം ഖാമിസ് മുഷൈത്, ജിസാന്‍, നജ് റാന്‍ എന്നീ സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു. യെമന് ഇറാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നത് തുടരുകയാണെന്ന് കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളില്‍ നിന്നും വ്യക്തമാണെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാല്‍കി പറഞ്ഞു.
ജനവാസ മേഖലകളായ നഗരങ്ങള്‍ക്ക് നേരെ നടന്ന മിസൈല്‍ ആക്രമണങ്ങളെ അതീവ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിയാദിലെ കിംഗ് ഖാലീദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഹൂതി ടെലിവിഷന്‍ ചാനലായ അല്‍ മസീറ റിപോര്‍ട്ട് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Huthi-run Al-Masira television channel claimed the rebels had targeted Riyadh's King Khalid International Airport as well as other airstrips in the south of the kingdom.
Keywords: Gulf, Saudi Arabia, Yemen, Missile attack

Powered by Info News For You

Comments
Post a Comment