ലീഗിനെതിരെ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് നടന്‍ സുരാജ്

കാസര്‍കോട് (www.evisionnews.co): മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തിന്റെ മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന സുഡാനി ഫ്രം നൈജീരിയയെ കുറിച്ച് ഫേസ്ബുക്ക് പ്രതികരണത്തിലെ ലീഗിനെതിരെയുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടപ്പിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. മുസ്ലിം ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും മലപ്പുറത്തെ വേറൊരു ആങ്കിളില്‍ സിനിമയിലൂടെ സൂചിപ്പിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത്. അതിനെ മറ്റൊരു അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചതില്‍ ഖേദമുണ്ടെന്നും സുരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

മനുഷ്യര്‍ പരസ്പരം ചാര്‍ത്തിക്കൊടുക്കുന്ന എല്ലാതരം വേര്‍തിരിവുകളെയും മായ്ച്ച് കളഞ്ഞ് സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന സിനിമയില്‍ മലപ്പുറം എന്ന ഭൂമികയെ ഇതുവരെ സിനിമകളില്‍ കാണിച്ച അധോലോക പരിവേഷത്തില്‍ നിന്നും മാറ്റി മാനവീകതയുടെ പറുദീസയാണെന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടാനാണ് സംവിധായകന്‍ മുന്നോട്ടുവന്നത്. അതിനിടയിലാണ് മുസ്ലിം ലീഗിനെ മോശമാക്കി ഫേസ്ബുക്ക് പോസ്റ്റുമായി സുരാജ് രംഗത്തെത്തിയത്. ''സൗബിന്‍ നീ മജീദ് ആയി ജീവിക്കുകയായിരുന്നു. ഒരു നാടന്‍ മലപ്പുറം കാരനായി.. എന്താകൂടുതല്‍ പറയാ.. സ്നേഹം ആഘോഷമാക്കുന്ന ഒരു സിനിമ... എല്ലാരുടെയും മികച്ച പെര്‍ഫോമന്‍സ്. ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവും ഒന്നുമില്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗി.. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ് നിറക്കുന്ന കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത കൊച്ചു ഗംഭീര സിനിമ''. സുരാജിന്റെ പോസ്റ്റിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതേതുടര്‍ന്ന് പോസ്റ്റില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കുകയായിരുന്നു.




സുരാജിന്റെ ഖേദംപ്രകടിപ്പിച്ചുള്ള എഫ്.ബി പോസ്റ്റിന്റെ പൂര്‍ണരൂപം:


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?