കാസര്‍കോട് മുന്‍ നഗരസഭാംഗം ടി.എം സൈനുദീന്‍ ഹാജി നിര്യാതനായി
അണങ്കൂര്‍ (www.evisionnews.co): കാസര്‍കോട് നഗരസഭ തുരുത്തി വാര്‍ഡ് മുന്‍ കൗണ്‍സിലറും പഴയകാല മുസ്്‌ലിം ലീഗ് നേതാവുമായിരുന്ന ടി.എം സൈനുദീന്‍ ഹാജി (87) നിര്യാതനായി. ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, മുസ്്‌ലിം ലീഗ് തുരുത്തി ശാഖാ പ്രസിഡണ്ട്, തുരുത്തി സ്‌കൂള്‍ മുന്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തുരുത്തിയുടെ വികസനത്തിനും സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു. ഭാര്യ: സൈനബി. മക്കള്‍: മുനീര്‍, ഫസല്‍ ഖൈസ്, ഉനൈസ്, അനസ്, തന്‍വീര്‍, മെഹ്‌ജെബീന്‍. മരുമക്കള്‍: എം.എ ഷറഫുദീന്‍, നാദിറ, തസ്ലീന, സഹനാസ്, അന്‍സബ, റമീസ. സഹോദരി: കുഞ്ഞിബി.
Powered by Info News For You

Comments
Post a Comment