തുറിച്ചുനോട്ടം തെറ്റല്ല: പൊതുയിടത്ത് മൂത്രമൊഴിക്കുന്ന ആണുങ്ങളെയും 'തുറിച്ചുനോക്കാം': ഭാഗ്യലക്ഷ്മി
കോഴിക്കോട് (www.evisionnews.co): മുലയൂട്ടല്‍ വിവാദത്തിനിടെ തുറിച്ചുനോക്കല്‍ തെറ്റല്ലെന്ന് സമര്‍ത്ഥിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊതുയിടങ്ങളില്‍ സ്ത്രീക്ക് മുലയൂട്ടുന്നതില്‍ തെറ്റൊന്നുമില്ല. തുറിച്ചുനോക്കരുത് എന്ന എന്ന വാക്യം തന്നെ തെറ്റാണ്. അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണക്കുകയും ചെയ്തു. സെന്‍സര്‍ഷിപ്പ് നടത്തേണ്ടത് നമ്മളാണെന്നും അവര്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ വരെ തോന്നിയിട്ടുണ്ടെന്നും ഇവരെയാണ് നമ്മള്‍ തുറിച്ചു നോക്കേണ്ടത്, നാണം കൊണ്ടെങ്കിലും അത് അവസാനിക്കട്ടെയെന്നും ഭാഗ്യലക്ഷ്മി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. ഗൃഹലക്ഷ്മിയുടെ 'കേരളത്തോട് തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മൂലയൂട്ടണം' എന്ന പേരില്‍ പുറത്തിറങ്ങിയ കവര്‍ചിത്രവിവാദവുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുബോധത്തിലാണ് മാറ്റം വരേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Powered by Info News For You

Comments
Post a Comment