രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ നിരാശയില്ല; ചെങ്ങന്നൂരില്‍ ബി ജെ പിക്ക് വോട്ടു കുറയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: (www.kvartha.com 12.03.2018) രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ നിരാശയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ടു കുറയുമെന്നും തുഷാര്‍ അറിയിച്ചു. അഭിമാനപ്പോരാട്ടത്തിനു ബിജെപി കച്ചമുറുക്കുന്ന നേരത്താണു 'കുത്തുമായി' ബിഡിജെഎസ് അധ്യക്ഷന്‍ രംഗത്തെത്തിയത്.

ബി.ജെ.പിയുടെ നിലപാടായിരിക്കും മുന്നണിയെ ശിഥിലമാക്കുന്നതെന്ന് പറഞ്ഞ തുഷാര്‍ എന്‍.ഡി.എ നേതൃത്വം ബി.ഡി.ജെ.എസിനോടുള്ള അവഗണന തുടരുകയാണെന്നും ആരോപിച്ചു. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ല. ആവശ്യപ്പെട്ടതു ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വിശദീകരിച്ചു.

Thushar Vellappally out as V Muraleedharan set to contest RS seat, Alappuzha, News, Politics, Trending, Press meet, Allegation, BJP, BDJS, Election, Rajya Sabha, Kerala

14ഓളം പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഒന്നര വര്‍ഷം മുമ്പ് കത്ത് നല്‍കിയതാണ്. അതില്‍ ഒന്നു പോലും നടത്താതെ നീട്ടി കൊണ്ടുപോകുകയാണ്. എന്‍.ഡി.എ സംസ്ഥാന കമ്മിറ്റി ഉണ്ടെന്നല്ലാതെ ജില്ലാതലത്തിലും നിയോജക മണ്ഡല തലത്തിലും ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും തുഷാര്‍ അറിയിച്ചു.

ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിന്റെ ഘടക കക്ഷികള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കണം. വ്യക്തിപരമായി തനിക്കൊരാവശ്യവുമില്ലെന്നും തുഷാര്‍ വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പായി തുഷാര്‍ വെള്ളാപ്പള്ളിക്ക് എം.പി സ്ഥാനം ലഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ബി.ജെ.പി നേതാവ് എം.മുരളീധരനാണ് നറുക്ക് വീണത്.

മഹാരാഷ്ട്രയില്‍ നിന്നായിരിക്കും മുരളീധരന്‍ മത്സരിക്കുക. തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ചു പദവികള്‍ വീതംവയ്ക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതിയും നല്‍കി.

എന്‍.ഡി.എയുമായി കൈകോര്‍ത്ത സമയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്ന പലതും ബി.ഡി.ജെ.എസിന് ലഭിച്ചിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ പ്രധാന ആരോപണം. അതേസമയം, എം.പി സ്ഥാനത്തിനായി തുഷാര്‍ ആരെയും സമീപിച്ചിട്ടില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പദവികളിലേക്കു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദങ്ങളെ അവഗണിച്ചു ബിഡിജെഎസിനു പദവികള്‍ നല്‍കുന്നതിനെതിരെയാണു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അതൃപ്തി അറിയിച്ചത്. നാളികേര വികസന ബോര്‍ഡിലേക്കു മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി.ശ്രീശന്റെ പേരായിരുന്നു നല്‍കിയിരുന്നത്. റബര്‍ ബോര്‍ഡിലേക്കു മുന്‍ അധ്യക്ഷന്‍ സി.കെ.പത്മനാഭന്റെ പേരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഈ പദവികള്‍ കേന്ദ്രനേതൃത്വം ഒഴിച്ചിട്ടിരിക്കുകയാണ്.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയും ഒഴിഞ്ഞു കിടക്കുന്നു. രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും കേരളത്തിനു നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണു പ്രധാന പ്രശ്‌നം. തുഷാര്‍ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

Keywords: Thushar Vellappally out as V Muraleedharan set to contest RS seat, Alappuzha, News, Politics, Trending, Press meet, Allegation, BJP, BDJS, Election, Rajya Sabha, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?