വിലയില്ല; കോപാകുലനായ കർഷകൻ ക്വാളിഫ്ലവർ കൃഷി നശിപ്പിക്കുന്നതിന്റെ വീഡിയോ വൈറൽ

മുംബൈ: (www.kvartha.com 21.03.2018) കാർഷീക ഉല്പന്നങ്ങൾക്ക് നാമമാത്രമായ വില ലഭിച്ചതിൽ കോപാകുലനായ കർഷകൻ തന്റെ കൃഷി നശിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. പൊഹെഗാവൂൺ സ്വദേശിയായ പ്രേംസിംഗ് ചവാൻ ആണ് കൃഷി നശിപ്പിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സുഹൃത്താണ് രംഗങ്ങൾ മൊബൈലിൽ പകർത്തിയത്.

 Angry Farmer In Maharashtra Destroys Cauliflower Crop, Video Goes Viral: Watch

ഉല്പാദന ചിലവും ഗതാഗത ചിലവും കഴിച്ച് 442 രൂപയാണ് ക്വാളിഫ്ലവറിന് പ്രേം സിംഗിന് ലഭിച്ചത്. അതിന്റെ ദേഷ്യം ഇദ്ദേഹം വിളകളോട് തീർക്കുകയായിരുന്നു. കൃഷിയിടത്തിൽ കീടനാശിനി ഉണ്ടായിരുന്നുവെങ്കിൽ താനത് കഴിച്ച് ആത്മഹത്യ ചെയ്യുമായിരുന്നുവെന്നും പ്രേം സിംഗ് പറയുന്നു.

തക്കാളിയും ക്വാളിഫ്ലവറുമായിരുന്നു പ്രേംസിംഗ് കൃഷി ചെയ്തിരുന്നത്. ഇതിനായി 40,000 രൂപ ഇദ്ദേഹത്തിന് ചിലവായിരുന്നു. എന്നാൽ തക്കാളിയും ക്വാളിഫ്ലവറും വിറ്റ് ലഭിച്ചത് 4000 രൂപയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "I grew cauliflower and tomatoes on my land, spending around Rs. 40,000 but got only Rs. 4,000 for the two crops," he said.

Keywords: National, Farmer, Video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?