വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് യാത്രക്കാരന് പരിക്കേറ്റ സംഭവം; ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 25.03.2018) വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ ചാല സ്വദേശിയായ സൈനുദ്ദീന്റെ (55) പരാതിയിലാണ് വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിന് മുന്നിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സൈനുദ്ദീന്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് നന്നാക്കാനെടുത്ത കുഴിയില്‍ വീഴുകയായിരുന്നു. സ്‌കൂട്ടര്‍ കുഴിയിലേക്ക് വീണപ്പോള്‍ സൈനുദ്ദീന്റെ മുഖം നിലത്തിടിക്കുകയായിരുന്നു. കണ്ണിനും കൈകാലുകള്‍ക്കും പരിക്കേറ്റ സൈനുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുഴി മൂടുകയോ റിബ്ബണ്‍ കെട്ടി മറയ്ക്കുകയോ ചെയ്യാതെ അപകടം വരുത്തിയതിനാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Office, Nullippady, Accident incident; Case against Water Authority officer
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?