തമിഴ് നാട്ടില്‍ അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെ ബിനാമിദാറെന്ന് വിശേഷിപ്പിച്ച് കോടതി
കൊച്ചി: (www.kvartha.com 11.03.2018) തമിഴ് നാട്ടില്‍ അനധികൃതമായി സ്വത്ത് കൈവശം വെച്ച സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും വിജിലന്‍സ് മുന്‍ ഡയറക്ടറുമായ ഡി.ജി.പി ജേക്കബ് തോമസ് ഐ.പി.എസിനെ ബിനാമിദാറെന്ന് വിശേഷിപ്പിച്ച് കോടതി. തമിഴ്‌നാട്ടിലെ രാജപാളയത്ത് അനധികൃതമായി സ്വത്ത് കൈവശം വച്ചെന്ന കേസ് ഫെബ്രുവരി 17ന് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എറണാകുളം ഫസ് റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിമര്‍ശനം.
രാജപാളയം താലൂക്കിലെ സേത്തൂര്‍ വില്ലേജില്‍ 50 ഏക്കറിലുള്ള അല്‍ഫോണ്‍സോ മാവിന്‍തോട്ടം വാങ്ങിയത് സ്വത്ത് വിവരത്തില്‍ മറച്ചു വച്ചെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ആര്‍.വാസുദേവന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
അതേസമയം പരാതി നല്‍കിയ ആള്‍ സ്വകാര്യ വ്യക്തി ആയതിനാല്‍ കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് (സി.ബി.ഡി.ടി) നിയമം അനുസരിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ പരാതിയുമായി സി.ബി.ഡി.ടിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
2001 നവംബറിലാണ് ജേക്കബ് തോമസിന്റെ പേരില്‍ രാജപാളയത്ത് 50 ഏക്കര്‍ മാവിന്‍തോട്ടം വാങ്ങിയത്. ഇസ്ര അഗ്രോടെക് സിസ്റ്റംസ് കമ്പനിയുടെ ഉടമസ്ഥന്മാര്‍ വിദേശത്തായിരുന്നതിനാല്‍ അവരുടെ പണമുപയോഗിച്ച് സ്വന്തം പേരില്‍ ജേക്കബ് തോമസ് ഭൂമി രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായിരിക്കെ ജേക്കബ് തോമസിന് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ ഡയക്ടറായി ഇരിക്കാന്‍ അനുവാദമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ 1997മുതല്‍ 2007വരെയുള്ള കാലയളവിലെ ജേക്കബ് തോമസിന്റെ സ്വത്തുക്കള്‍ വിജിലന്‍സ് പരിശോധിച്ച് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നതാണ്. കേന്ദ്ര സര്‍ക്കാരും അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Court comes down heavily on Jacob Thomas, Kochi, News, Court, Jacob Thomas, Criticism, Ernakulam, Case, Complaint, Kerala.

Powered by Info News For You

Comments
Post a Comment