ഇന്ത്യക്കാര്‍ പാക് നയതന്ത്ര പ്രതിനിധികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ അക്രമം നടത്തി വിരട്ടുന്നു; ഹൈക്കമ്മിഷണറെ വിളിപ്പിച്ച് വിശദീകരണം തേടി
ന്യൂഡല്‍ഹി: (www.kvartha.com 15.03.2018) ഇന്ത്യക്കാര്‍ പാക്ക് നയതന്ത്ര പ്രതിനിധികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ അക്രമം നടത്തി വിരട്ടുന്നതായി പരാതി. ഇതേ തുടര്‍ന്ന് കൂടുതല്‍ വിശദീകരണം തേടി ഇന്ത്യയിലെ ഹൈക്കമ്മിഷണറായ സൊഹൈല്‍ മഹ് മൂദിനെ പാകിസ്ഥാന്‍ തിരികെ വിളിപ്പിച്ചു. ന്യൂഡല്‍ഹിയിലെ പാക്ക് നയതന്ത്ര പ്രതിനിധികള്‍ക്കും കുടുംബാംങ്ങള്‍ക്കും നേരെയാണ് അക്രമം നടത്തുന്നതെന്നാണ് പരാതി.
കഴിഞ്ഞദിവസം ഡപ്യൂട്ടി ഹൈക്കമ്മിഷണറുടെ കാര്‍ ചിലര്‍ പിന്തുടര്‍ന്നു ഡ്രൈവറെ ആക്രമിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. അക്രമത്തിന്റേതെന്നു പറയുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഏതാനും ദിവസങ്ങളായി പാക് മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തുനിന്നു നടപടികളൊന്നുമില്ലാത്തതിനെ തുടര്‍ന്നാണു ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയതെന്നു പാകിസ്ഥാന്‍ അറിയിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ തള്ളി. 'ഹൈക്കമ്മിഷണറെ പാകിസ്ഥാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതൊരു പതിവു നടപടി മാത്രമാണ്' എന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാന്റെ പരാതിയെ തുടര്‍ന്നു കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യ മറുപടി നല്‍കിയിരുന്നു. നയതന്ത്രപ്രതിനിധികള്‍ക്കാവശ്യമായ സുരക്ഷയുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രതിനിധികള്‍ക്കും പല പ്രശ്‌നങ്ങളും പാകിസ്ഥാനില്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ അതൊന്നും മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കാറില്ല. സമചിത്തതയോടെ നേരിടുകയാണു പതിവെന്നും ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 'അതിക്രമത്തിന്റെ നയതന്ത്ര'മാണു പാകിസ്ഥാന്‍ പയറ്റുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ വീട്ടിലേക്കു കല്ലേറു നടത്തി, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചു തുടങ്ങിയ പരാതികളുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പാക് വിദേശകാര്യ സെക്രട്ടറിയെ ഇന്ത്യന്‍സംഘം കണ്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pakistan Calls Back Envoy To India After Alleged Incidents Of Harassment, New Delhi, News, Politics, Trending, attack, Complaint, Protection, Allegation, National.

Powered by Info News For You

Comments
Post a Comment