നാട്ടുകാരെ കാണിക്കാന്‍ വേണ്ടി കേരളത്തില്‍ ആരും മുലയൂട്ടാറില്ല, ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയെ അനുകൂലിച്ച നടി ലിസിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തിരുവനന്തപുരം: (www.kvartha.com 01/03/2018) 'നാട്ടുകാരെ കാണിക്കാന്‍ വേണ്ടി കേരളത്തില്‍ ആരും മുലയൂട്ടാറില്ല'. ഗൃഹലക്ഷ്മി മാസികയുടെ കവര്‍ ഫോട്ടോയെ അനുകൂലിച്ച നടി ലിസിക്ക് പൊങ്കാലയുമായി സോഷ്യല്‍ മീഡിയ. ചീപ് പബ്ലിസിറ്റിക്ക് വേണ്ടി ദാഹിച്ച കുഞ്ഞിനെ മുലയൂട്ടുന്നുവെന്ന വ്യാജേന കബളിപ്പിച്ച മോഡലിനും മാതൃഭൂമിക്കും കൂട്ടുനിന്ന ഫോട്ടോഗ്രാഫര്‍ വരെയുള്ളവര്‍ക്കെതിരെ ബലാ പീഡനത്തിന് കേസെടുക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.


കുഞ്ഞിന്റെ മുഖത്തേക്കുപോലും നോക്കാതെ ഫോട്ടോഗ്രാഫര്‍ക്കു വേണ്ടി മാത്രം പോസ്സ് ചെയ്യല്‍ മാര്‍ക്കറ്റിംഗ് തന്ത്രമല്ലാതെ മറ്റെന്താണെന്നും ഇവര്‍ ചോദിക്കുന്നു. തങ്ങള്‍ മുലയൂട്ടുമ്പോള്‍ ആരും തുറിച്ചുനോക്കിയ അനുഭവമുണ്ടായിട്ടില്ലെന്നും കുഞ്ഞിന് മുലയൂട്ടുന്നത് മഹത്തരമായി കാണുന്നവര്‍ തന്നെയാണ് കേരളത്തിലെ പുരുഷന്മാരെന്നും ലിസിയുടെ പോസ്റ്റിന് കീഴില്‍ കമന്റ് ഉണ്ട്.

മാര്‍ച്ച് ലക്കത്തിലെ ഗൃഹലക്ഷ്മി കവര്‍ പേജിലാണ് മോഡല്‍ ജിലു ജോസഫ് മാറിടം തുറന്നിട്ട് കുഞ്ഞിന് മുലയൂട്ടുന്ന പോസില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ നേരത്തെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ നടി ലിസി ലക്ഷ്മി ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തുകയായിരുന്നു. ഒരു മില്യണ്‍ വാക്കുകള്‍ സംസാരിക്കുന്നതിനു പകരം ഈ ഒരൊറ്റ ചിത്രം മതിയെന്നായിരുന്നു ലിസി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

'കേരളത്തോട് അമ്മമാര്‍; തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടിലാണ് ഗൃഹലക്ഷ്മിയുടെ കവര്‍ പുറത്തിറങ്ങിയത്. ഇത് കേരളത്തിലെ പുരുഷന്മാരെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം.

ഇതുവരെയായിട്ടും ഒരു ഇന്ത്യന്‍ മാസികയുടെ മുഖ ചിത്രമായി ഇത്രയും ധീരമായ ചിത്രം താന്‍ കണ്ടിട്ടില്ലെന്നും കവറില്‍ പ്രത്യക്ഷപ്പെട്ട മോഡല്‍ ജിലു ജോസഫ് വിസ്മയിപ്പിച്ചുവെന്നും ലിസി പറഞ്ഞു.



Keywords: Kerala, Thiruvananthapuram, News, Social Network, Entertainment, Protest, Controversy, Social media against Lissy Lakshmi on Grihalakshmi issue 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?