ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മുന്നൂലം ഭവന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു; മേല്‍ശാന്തിയാകുന്നത് രണ്ടാംതവണ

ഗുരുവായൂര്‍: (www.kvartha.com 15.03.2018) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മുന്നൂലം ഭവന്‍ നമ്പൂതിരി (45) തെരഞ്ഞെടുക്കപ്പെട്ടു. ഓതിക്കന്‍ കുടുംബാംഗമാണ് ഗുരുവായൂര്‍ സ്വദേശിയായ മുന്നൂലം ഭവന്‍ നമ്പൂതിരി. ഏപ്രില്‍ ഒന്നു മുതല്‍ ആറുമാസത്തേക്കാണു നിയമനം. ഇത് രണ്ടാം തവണയാണു ഭവന്‍ നമ്പൂതിരി മേല്‍ശാന്തിയാകുന്നത്.

2014 ഒക്ടോബര്‍ മുതല്‍ ആറുമാസം ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. പാരമ്പര്യാവകാശമുള്ള കുടുംബാംഗമായതിനാല്‍ 21 വര്‍ഷമായി ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്തു വരുന്നുണ്ട്. ഉച്ചപ്പൂജയ്ക്കു ശേഷം ക്ഷേത്രത്തിനകത്തു നമസ്‌കാരമണ്ഡപത്തില്‍ ഭക്തരുടെയും ദേവസ്വം അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Munnoolam Bhavan Namboothiri new Guruvayur Melsanthi, Guruvayoor, Local-News, Family, Application, Religion, Temple, News, Kerala

തന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുകള്‍ വായിച്ചു വെള്ളിക്കുടത്തില്‍ നറുക്കിട്ടു. ഇപ്പോഴത്തെ മേല്‍ശാന്തി ഇ.പി.കൃഷ്ണന്‍ നമ്പൂതിരിയാണു നറുക്കെടുത്തത്. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശിധരന്‍, ഭരണസമിതിയംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

42 അപേക്ഷകരെയാണു കൂടിക്കാഴ്ചയ്ക്കു തന്ത്രി ക്ഷണിച്ചിരുന്നത്. രാവിലെ മുതല്‍ ദേവസ്വം ഓഫിസില്‍ തന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ 39 പേര്‍ യോഗ്യത നേടി. മാര്‍ച്ച് 31നു രാത്രി ചുമതലയേല്‍ക്കും. ആറു മാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പൂജകള്‍ നിര്‍വഹിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Munnoolam Bhavan Namboothiri new Guruvayur Melsanthi, Guruvayoor, Local-News, Family, Application, Religion, Temple, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?