വിജയ് മല്യ വിവാഹിതനാകുന്നു; മൂന്നാം ഭാര്യയായി എത്തുന്നത് പിങ്കി ലല്‍ വനി

മുംബൈ: (www.kvartha.com 29.03.2018) സ്പിരിറ്റ് രാജാവ് വിജയ് മല്യ വിവാഹിതനാകുന്നു. ദീര്‍ഘകാല കാമുകിയും മുന്‍ എയര്‍ ഹോസ്റ്റസുമായ പിങ്കി ലാല്‍ വനിയെ ആണ് മല്യ വിവാഹം ചെയ്യുന്നത്. 2011ല്‍ കിംഗ് ഫിഷര്‍ എയര്‍ലൈനില്‍ ജോലിക്കെത്തിയ നാള്‍ മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്.

മല്യയുടെ മൂന്നാം വിവാഹമാണിത്. ആദ്യ ഭാര്യ സമീറ ത്യബ്ജീയാണ്. രണ്ടാം ഭാര്യ രേഖ മല്യയും. രേഖ മല്യ തന്നെയാണിപ്പോഴും വിജയ് മല്യയുടെ ഭാര്യ. നിയമപ്രകാരം ഇവര്‍ തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. മല്യയുടെ ബാല്യകാല സഖിയായിരുന്നു രേഖ. മല്യയ്ക്ക് മുന്‍ വിവാഹങ്ങളില്‍ മൂന്ന് കുട്ടികളാണുള്ളത്. മകന്‍ സിദ്ദാര്‍ത്ഥും പെണ്മക്കളായ ലീന്നയും തന്യയും.

Vijay Mallya to marry Pinky Lalwani

പിങ്കിയും മല്യയും ഈയടുത്താണ് ഇരുവരുടേയും പ്രണയ ബന്ധത്തിന്റെ മൂന്നാം വാര്‍ഷീകം ആഘോഷിച്ചത്. മല്യയുടെ അമ്മയ്‌ക്കൊപ്പം പിങ്കിയെ മാധ്യമങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. മല്യയുടെ കുടുംബവുമായി നല്ല ബന്ധത്തിലാണ് പിങ്കി. സാമ്പത്തീക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും പ്രായം സംബന്ധിച്ച ഭിന്നതകളും ഉണ്ടെങ്കിലും പിങ്കി വിജയ് മല്യയുമായി ആത്മബന്ധം സൂക്ഷിക്കുന്ന സ്ത്രീയാണ്.

9,000 കോടി രൂപയുടെ സാമ്പത്തീക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിണ് 62കാരനായ വിജയ് മല്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The 62-year-old, who is on trial at the Westminster Magistrates’ Court to rule if he can be extradited to India to face charges of fraud and money laundering amounting to around Rs 9,000 crores,

Keywords: Vijay Malya, Wedding, Love


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?