കൃഷിമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിന്റെ ഭാര്യയുടെ നിയമനം; വിവാദമായപ്പോള്‍ കാര്‍ഷിക സര്‍വകലാശാല തിരുത്തി

തൃശൂര്‍:(www.kvartha.com 12/03/2018) കേരള കാര്‍ഷിക സര്‍വകലാശാലയിലെ അസി.പ്രഫസര്‍ നിയമന വിഭാഗത്തില്‍ പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ടി. പ്രദീപ് കുമാറിന്റെ ഭാര്യ കെ.വി. മുംതാസ് സിന്ധുവിനെ നിയമിച്ച നടപടി സര്‍വകലാശാല തിരുത്തി.

കമ്പ്യൂട്ടര്‍ അസിസ്റ്റന്റായ ഇവരെ ഫെയര്‍ കോപ്പി സെക്ഷനിലും അവിടെനിന്ന് ഡെപ്യൂേട്ടഷനില്‍ അസി. പ്രഫസര്‍ നിയമന ജോലികള്‍ കൈകാര്യം ചെയ്യാനും നിയോഗിച്ച് ചൊവ്വാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഡെപ്യൂേട്ടഷന്‍ പിന്‍വലിച്ച് ഫെയര്‍ കോപ്പി വിഭാഗത്തില്‍തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള തിരുത്തല്‍ ഉത്തരവ് വെള്ളിയാഴ്ചയാണ് ഇറങ്ങിയത്.

News, Thrishure, Kerala, University, Agricultural Minister, Private Secretary,Agircultural university: minister's personal staff's wife Appoinment reconsider


കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് അന്തര്‍സര്‍വകലാശാല മാറ്റത്തിലൂടെ മുംതാസിനെ ഇത്തരത്തില്‍ ഡെപ്യൂേട്ടഷനില്‍ നിയമിച്ചത് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് സര്‍വകലാശാലയുടെ തിരുത്ത്. നിയമനങ്ങളിലെ സുതാര്യതയും സര്‍വകലാശാലയുടെ വിശ്വാസ്യതയും സംരക്ഷിക്കാന്‍ ഇവരെ റിക്രൂട്ട്മന്റെ് വിഭാഗത്തില്‍ നിയോഗിച്ച നടപടി റദ്ദാക്കാന്‍ തീരുമാനിച്ചതായി സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവാദത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ജീവനക്കാരിയും അഭ്യര്‍ഥിച്ചതായാണ് സര്‍വകലാശാലയുടെ വിശദീകരണം. അസി.പ്രഫസര്‍ നിയമനം നിയമാനുസൃതമായും ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെയും പൂര്‍ത്തിയാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സര്‍വകലാശാലയില്‍ 300ഓളം അസി. പ്രഫസര്‍മാരെ നിയമിക്കാന്‍ നീക്കം നടക്കുന്ന സാഹചര്യത്തില്‍ കൃഷിമന്ത്രിയുടെ പാര്‍ട്ടിയുടെ യുവജന സംഘടനയായ എ.െഎ.വൈ.എഫിന്റെ സംസ്ഥാന ജോ.സെക്രട്ടറി കൂടിയായ പ്രദീപ്കുമാറിന്റെ ഭാര്യയെ നിയമന വിഭാഗത്തില്‍ കൊണ്ടുവന്നത് നിയമനത്തിലെ രഹസ്യാത്മകത നഷ്ടപ്പെടുത്തുമെന്ന് സര്‍വകലാശാലക്കകത്തുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സര്‍വകലാശാല നിയമന വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന വനിതയും സി.പി.െഎ അനുകൂല സംഘടനയില്‍ അംഗമാണ്. നടക്കാനിരിക്കുന്ന അസി.പ്രഫസര്‍ നിയമനത്തിന് ലേലം വിളിയാണെന്ന് ഭരണാനുകൂല സംഘടനകള്‍തന്നെ രഹസ്യമായി ആക്ഷേപിക്കുന്ന പശ്ചാത്തലത്തില്‍ ഈ ഡെപ്യൂേട്ടഷന്‍ അതിനുള്ള നാന്ദിയാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ സര്‍ക്കാര്‍ അനുവദിച്ച അന്തര്‍ സര്‍വകലാശാല മാറ്റം വഴി നിയമാനുസൃത സീനിയോറിറ്റി അനുസരിച്ചാണ് മുംതാസിനെ നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഇത്തരത്തില്‍ ധാരാളം പേര്‍ വരികയും പോകുകയും ചെയ്തിട്ടുണ്ട്. നിയമന വിഭാഗത്തിലെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ആവശ്യമായ ജീവനക്കാരെ താല്‍ക്കാലികമായി നിയോഗിക്കുകയാണ് ചെയ്യുന്നത്. റിക്രൂട്ട്മന്റെ് ഓഫിസര്‍ നിര്‍ദേശിക്കുന്ന ജോലി മാത്രമാണ് ചെയ്യേണ്ടത്. നിയമനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യാന്‍ അവസരമില്ല. കൃഷിമന്ത്രിയോ മറ്റ് ഉന്നതരോ സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങള്‍ അറിയുകയോ ഇടപെടുകയോ ചെയ്യാറില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrishure, Kerala, University, Agricultural Minister, Private Secretary, Agircultural university: minister's personal staff's wife Appoinment reconsider


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?