കുഡ്‌ലു ബാങ്കിലെ ഇടപാടുകാരുടെ പരാതിക്ക് പരിഹാരമില്ല, ചര്‍ച്ച പരാജയം; ആക്ഷന്‍ കമ്മിറ്റി സമരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 21.03.2018) കുഡ്‌ലു ബാങ്കിലെ ഇടപാടുകാരുടെ പരാതിക്ക് ഇനിയും പരിഹാരമായില്ല. അവസാനം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് സമരപരിപാടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം കൈകൊണ്ടത്.

ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് എരിയാല്‍ ടൗണില്‍ നിന്നും ബാങ്കിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. രണ്ട് പ്രാവശ്യങ്ങളിലായി നടന്ന കവര്‍ച്ചകളില്‍ ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണാഭരണങ്ങളും ഉടന്‍ തിരിച്ച് നല്‍കുക, ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറിയിലേക്കും സമഗ്രമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

അതോടൊപ്പം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുമായി ആലോചിച്ച് നിയമ നടപടിക്ക് വക്കീലിനെ നിര്‍ത്താനും സ്വര്‍ണം നഷ്ടപെട്ട എല്ലാ ഉപഭോക്താക്കളേയും വിളിച്ച് കൂട്ടി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അനിശ്ചിത കാല ബാങ്ക് ഉപരോധം അടക്കമുളള സമരം ആവിഷ്‌ക്കരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അനധികൃത ഇടപാടുകള്‍ ശ്രദ്ധയില്‍പെട്ട ബാങ്കിന്റെ മുന്‍ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് സഹകരണ വകുപ്പിനോട് ആവശ്യപ്പെടും, പണയ വായ്പ പണ്ടം ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കുന്നതിലെ അവ്യക്തത നീക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ബാങ്ക് അധികൃതരെ കാണും തുടങ്ങിയ തീരുമാനങ്ങളും യോഗത്തില്‍വെച്ച് കൈകൊണ്ടു.

അക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ എ ജലീല്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഖലീല്‍ എരിയാല്‍, എസ് എച്ച് ഹമീദ്, റഫീഖ് കുന്നില്‍, ഉമേഷ് കടപ്പുറം, നിസാര്‍ കുളങ്കര, ഉമൈറ ഹബീബ്, നാം ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.

Related News:
രണ്ടു ദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്ന് പോലീസിന്റെ ഉറപ്പ്; കുഡ്‌ലു ബാങ്ക് ഉപരോധിച്ച നാട്ടുകാരും ഇടപാടുകാരും പിരിഞ്ഞുപോയി


കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് അന്വേഷണ സംഘത്തിന് പൗരാവലിയുടെ ആദരം

കുഡ്‌ലു ബാങ്ക് കൊള്ള: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കുഡ്‌ലു ബാങ്ക്‌ കൊള്ള കേസിലെ പ്രതികള്‍ മൊഗ്രാല്‍പുത്തൂര്‍ ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു; കേസെടുത്തു

കുഡ്‌ലു ബാങ്കുകൊള്ള; ജോമോന്റെ കാമുകിയെ തിരുപ്പൂര്‍ പോലീസിന് കൈമാറി

കുഡ്‌ലു ബാങ്ക് കൊള്ള: ജോമോന്റെ കാമുകി പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണ സംഘത്തിന് എംഎല്‍എയുടെയും നാട്ടുകാരുടെയും അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: മുജീബും ജോമോനും അറസ്റ്റില്‍, ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു

തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി

കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു

ദുല്‍ ദുല്ലിന് ഉച്ചയ്ക്ക് നെഞ്ചുവേദന വൈകിട്ട് തലകറക്കം

കുഡ്‌ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


രണ്ടു തവണയായി കോടികളുടെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യപ്പെട്ട കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുകാര്‍ ഉപരോധിക്കുന്നു; പണയം വെച്ച സ്വര്‍ണം തിരിച്ചുകിട്ടാതെ ബാങ്ക് തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഇടപാടുകാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Committee, kudlu, Strike, Bank, Robbery, Kudlu Bank robbery; Action committee going to strike
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?