റേഡിയോ ജോക്കിയെ വെട്ടികൊലപ്പെടുത്തി

തിരുവനന്തപുരം: (www.kvartha.com 27/03/2018) ആറ്റിങ്ങല്‍ കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത് . അര്‍ധരാത്രി രണ്ട് മണിയോടെ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാല്‍വര്‍ സംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായ രാജേഷ് ഗാനമേള സംഘത്തിലെ അംഗവുമാണ്.

News, Thiruvananthapuram, Kerala, Murder, Medical College, Radio joke murdered

തിങ്കളാഴ്ച്ച രാത്രി ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് നാട്ടുക്കാര്‍ എത്തുമ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് രാജേഷിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Murder, Medical College, Radio joke murdered


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?