സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചു; മാനഹാനി ഭയന്ന് വീട്ടമ്മ ജീവനൊടുക്കി
കൊല്‍ക്കത്ത: (www.kvartha.com 20.03.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനി ഭയന്ന് വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
21 വയസുള്ള ഒരു യുവാവും 17ഉം 16ഉം വയസുള്ള മൂന്നു വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായത്. വ്യത്യസ്ത സ്‌കൂളുകളില്‍ പഠിക്കുന്ന ഇവര്‍ അയല്‍വാസികളാണ്. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് വിദ്യാര്‍ത്ഥികളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നു വേറെയും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് 17നാണ് 30 വയസിനോടടുത്തു പ്രായമുള്ള വീട്ടമ്മയെ അവരുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മകളെ നൃത്തപഠന ക്ലാസില്‍ കൊണ്ടാക്കി വരുന്ന വഴിക്ക് വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കളഞ്ഞ് പോയ ഫോണ്‍ കിട്ടിയത്. പിന്നീട് വിദ്യാര്‍ത്ഥി ഈ ഫോണ്‍ തിരിച്ച് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഫോണ്‍ തിരിച്ച് നല്‍കുന്നതിന് മുന്‍പ് അതിലുണ്ടായിരുന്ന ചില രഹസ്യ ഫോട്ടോകള്‍ വിദ്യാര്‍ത്ഥി സ്വന്തം ഫോണിലേക്ക് പകര്‍ത്തിയിരുന്നു. പിന്നീട് ഈ ഫോട്ടോയുടെ പേരില്‍ വീട്ടമ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താനും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കാനും തുടങ്ങി.
'അവര്‍ കൂടുതല്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് നിഷേധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്' എന്നും വീട്ടമ്മയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു.
വ്യക്തിപരമായ ഫോട്ടോകള്‍ അനുവാദമില്ലാതെ ഇന്റര്‍നെറ്റിലിട്ട് വീട്ടമ്മയെ അപമാനിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ജില്ലാ കോടിതിയില്‍ ഹാജരാക്കിയ നാലുപേരെയും രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
മൂന്നു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് ഒഡീഷയില്‍ ജോലി ചെയ്യുകയാണ്. യുവതി ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പമാണ് മിഡ് നാപൂരില്‍ താമസിക്കുന്നത്.

Keywords: Bengal woman commits suicide after school students post dirty photos online, Kolkata, News, Internet, Crime, Criminal Case, Arrest, Police, Students, Mobile Phone, National.
Powered by Info News For You

Comments
Post a Comment