നിഷാദിന് കഞ്ചാവ് കൈമാറിയതിന് പിന്നില്‍ വന്‍ മാഫിയ; വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ആളുകളെ കണ്ടെത്താന്‍ പ്രത്യേക സംഘം, 'ബോസിനെ' കണ്ടെത്താന്‍ അന്വേഷണം

കാസര്‍കോട്: (www.kasargodvartha.com 16.03.2018) തളങ്കര തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കറിന്റെ മകന്‍ നിഷാദിനെ ഖത്തറിലേക്കുള്ള യാത്രക്കിടെ കഞ്ചാവ് നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വന്‍ മാഫിയ. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് കരിയര്‍മാരെ കണ്ടെത്താന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. യാത്രക്കാര്‍ അറിയാതെയും കഞ്ചാവ് കൊടുത്തുവിടുന്നുണ്ട്. രണ്ട് കിലോ കഞ്ചാവ് കൊണ്ടുപോകുന്നതിന് ഒരു ലക്ഷം രൂപയാണ് പ്രതിഫലം. 50,000 രൂപ അഡ്വാന്‍സായി നല്‍കും. ബാക്കിതുക കഞ്ചാവ് ഗള്‍ഫിലെത്തിയാല്‍ നാട്ടില്‍ ഇവര്‍ പറയുന്ന ആളുകളുടെ കൈവശമോ ബാങ്ക് അക്കൗണ്ടിലോ നിക്ഷേപിച്ച് നല്‍കും.

പടന്നക്കാട് സ്വദേശിയും കണ്ണൂര്‍ സ്വദേശിയുമായ യുവാക്കളാണ് കഞ്ചാവ് ഏല്‍പിക്കാനായി യാത്രക്കാരെ കണ്ടെത്തുന്നത്. ഇതൂകൂടാതെ നിഷാദിന് കഞ്ചാവ് കൊടുത്ത കാഞ്ഞങ്ങാട്ട് താമസക്കാരനായ ഫൈസലും പ്രവര്‍ത്തിക്കുന്നുണ്ട്. രഹസ്യമായി യാത്രക്കാരന്‍ അറിയാതെ പൂക്കള്‍, അച്ചാര്‍, മറ്റ് പലഹാരങ്ങള്‍ എന്ന വ്യാജേനയാണ് കഞ്ചാവ് കൊടുത്തുവിടുന്നത്. ചിലപ്പോള്‍ മരുന്നാണെന്ന് പറഞ്ഞും കഞ്ചാവ് പൊതി നല്‍കുന്നു. വിശ്വസിച്ചു വാങ്ങുന്ന യാത്രക്കാര്‍ ഗള്‍ഫില്‍ പിടിയിലാകുമ്പോഴാണ് സംഘത്തിന്റെ ചതി മനസിലാക്കുന്നത്.

ഇവര്‍ക്കെല്ലാം മുകളില്‍ ഒരു 'ബോസുണ്ടെന്ന' വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ ചെന്നൈയിലാണുള്ളതെന്നാണ് വിവരം. ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗവും ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നുണ്ട്. ഇവരുടെ 'ബോസ്' നാല് കിലോ കഞ്ചാവാണ് പടന്നക്കാട് സ്വദേശിയെയും കണ്ണൂര്‍ സ്വദേശിയെയും ഏല്‍പിച്ചത്. ഇതില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് ഫൈസലിനെ ഏല്‍പിക്കുകയായിരുന്നു. പൂക്കളാണെന്ന വ്യാജേനയാണ് ഫൈസല്‍ ഗള്‍ഫിലുള്ള സുഹൃത്തിന് നല്‍കാനായി നിഷാദിന്റെ കൈവശം കഞ്ചാവ് പൊതി നല്‍കിയത്. നിരപരാധിയായ നിഷാദിനെ ചതിയില്‍പെടുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ganja, Gulf, Top-Headlines, Nishad, Ganja mafia cheats many gulf passengers
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?