പന്തു ചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്ക് കളിയില്‍നിന്ന് വിലക്ക്, ബാന്‍ക്രോഫ്റ്റിന് ഒന്‍പതു മാസം

സിഡ്‌നി: (www.kvartha.com 28.03.2018) ക്രിക്കറ്റ് ലോകത്ത് ഏറെ അപമാനകരമായ പന്തു ചുരണ്ടല്‍ വിവാദത്തില്‍ നടപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സംഭവത്തില്‍ ആരോപണവിധേയരായ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ കളിയില്‍നിന്ന് ഒരു വര്‍ഷത്തേക്കു വിലക്കി. പന്തില്‍ കൃത്രിമം കാട്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ഒന്‍പതു മാസത്തേക്കും വിലക്കിയിട്ടുണ്ട്. ഇതോടെ, സ്മിത്തിനും വാര്‍ണറിനും ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായി.

കായിക ലോകത്തിനു മുന്നില്‍ ഓസ്‌ട്രേലിയയെ നാണം കെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ആരാധകര്‍ക്കിടയിലും ടീമിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് സംഭവത്തേക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധിതരായത്. സ്മിത്തിനെയും വാര്‍ണറിനെയും നായക, ഉപനായക സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കുകയായിരുന്നു ആദ്യ പടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയ്‌നെയാണ് പുതിയ ക്യാപ്റ്റനായി നിശ്ചയിച്ചത്.

Steve Smith and David Warner handed 12-month bans by Australia for ball-tampering scandal, Sidney, News, Trending, Controversy, Allegation, Suspension, Probe, Cricket, Sports, World

പന്തു ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെയും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെയും നായക സ്ഥാനം ഒഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഇരുവരും നായക പദവി രാജിവച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Steve Smith and David Warner handed 12-month bans by Australia for ball-tampering scandal, Sidney, News, Trending, Controversy, Allegation, Suspension, Probe, Cricket, Sports, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?