വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരുകോടിയുടെ തട്ടിപ്പ്; പ്രധാന പ്രതി പോലീസ് കസ്റ്റഡിയില്‍
നെടുങ്കണ്ടം:(www.kvartha.com 20/03/2018) ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. ഇരട്ടയാര്‍, നത്തുകല്ല,് കൈപ്പകശേരിയില്‍ ദേവസ്യാ യോഹന്നാ (സാജന്‍-52)നെയാണ് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. മെക്കാവോ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യന്തര ബന്ധമുള്ള മാഫിയ സംഘത്തിലെ കണ്ണികൂടിയാണ് സാജനെന്ന് പോലീസ് പറഞ്ഞു.
സാജന്‍ വിസയ്ക്കായി ഒരാളില്‍ നിന്നും രണ്ടു ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്നും വാങ്ങിയിട്ടുണ്ട്. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്. ജോലി ലഭിച്ചതിന് ശേഷം ശമ്പളത്തില്‍ നിന്നും ബാക്കി തുക നല്‍കിയാല്‍ മതിയെന്നതായിരുന്നു കരാര്‍. ഇതനുസരിച്ച് ഒന്നര ലക്ഷം രൂപ മുതല്‍ എട്ടു ലക്ഷം രൂപ വരെ പലരും സാജന് നല്‍കുകയായിരുന്നു. ഇതിനിടെ എട്ടു പേരടങ്ങുന്ന നാല് ബാച്ചിനെ മെക്കാവോയില്‍ കൊണ്ടുപോകുകയും രണ്ടാഴ്ചയോളം ഇവിടെ താമസിച്ചതിന് ശേഷം ജോലിക്ക് കാലതാമസം വരുമെന്ന് പറഞ്ഞ് ഇവരെ തിരികെ നെടുമ്പാശേരിയില്‍ എത്തിക്കുകയും ചെയ്തു.
മെക്കാവോയില്‍ വച്ച് ജോലി നല്‍കുന്നവരായി ഫിലിപ്പൈന്‍സില്‍ നിന്നുള്ള സംഘമെത്തുകയും ഇവര്‍ക്ക് പണം കൈമാറി എന്നാണ് സാജന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ അന്വേഷണ സംഘം ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, കൊല്ലം, എറണാകുളം സ്വദേശികളാണ് തട്ടിപ്പിനിരയായത്. കട്ടപ്പന, നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ അഞ്ച് കേസുകള്‍ നിലവിലുണ്ട ്. അഞ്ച് കേസുകളില്‍ നിന്നായി 20 ലക്ഷം രൂപ തട്ടിയെടുത്ത പരാതികളാണ് പോലീസിന് ലഭിച്ചത്. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Cheating, Police, Court, Remanded, Accused, Investigates,Job cheating case main accused in Police custody

Powered by Info News For You

Comments
Post a Comment