ശാരീരികാസ്വാസ്ഥ്യം; സോണിയ ഗാന്ധിയെ ഷിം ലയില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചു

ഷിം ല: (www.kvartha.com 23.03.2018) ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുപി എ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഷിം ലയില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചു. അര്‍ദ്ധരാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട സോണിയ ഗാന്ധിയുമായി കാര്‍ ഡല്‍ഹിക്ക് തിരിച്ചിരുന്നു. ഇതിനിടെ സോണിയക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍  ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേയ്ക്ക് വിളിച്ച് ആംബുലന്‍സിന് ആവശ്യപ്പെട്ടു. തുടര്‍ന്ന് യാത്രാമദ്ധ്യേ സോണിയയെ ആംബുലന്‍സിലേയ്ക്ക് മാറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

National, Shimla, UPA, Sonia Gandhi

ഷിം ലയില്‍ നിന്നും 15 കിമീ അകലെ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ മേല്‍നോട്ടത്തിനായി എത്തിയതായിരുന്നു സോണിയ. ഛരബ്രയിലാണ് പുതിയ വീട് നിര്‍മ്മിക്കുന്നത്. മകള്‍ പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു.

ഡല്‍ഹിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ പഞ്ച്കുളയില്‍ മാത്രമാണ് കാര്‍ നിര്‍ത്തിയത്. ഛണ്ഡീഗഡ് വരെ ഡോ രമേശ് സോണിയക്കൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: SHIMLA:  UPA chairperson Sonia Gandhi, who had come to Shimla to inspect her under-construction house at Chharabra, 15 km from here, complained of restlessness last midnight, following which she was taken to Delhi.

Keywords: National, Shimla, UPA, Sonia Gandhi



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?