ആലംപാടി ഉദയാസ്തമാന ഉറൂസ് നേര്‍ച്ചക്ക് തുടക്കമായി


ആലംപാടി (www.evisionnews.co): ഖുതുബുസമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിള്ര്‍ തങ്ങളുടെ പേരില്‍ ആലംപാടി ഖിള്ര്‍ ജുമാമസ്ജിദില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉദയാസ്തമന ഉറൂസ് നേര്‍ച്ചക്ക് തുടക്കമായി. ഇന്നുമുതല്‍ ഏപ്രില്‍ ഒന്നുവരെ ഖിള്‌രിയ്യ നഗറില്‍ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് ജുമുഅക്ക് ശേഷം ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. മഗ്രിബ് നിസ്‌കാരത്തിന് ശേഷം പി.ബി അഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുജീബ് റഹ്്മാന്‍ ബാഖവി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. 
നാളെ ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ പ്രാര്‍ത്ഥന നടത്തും. ഷാക്കിര്‍ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം.എ ഖാസിം മുസ്ലിയാര്‍, സിംസാറുല്‍ ഹഖ് ഹുദവി, സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, ഹാഫിള് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, സയ്യിദ് മുഹമ്മദ് യാസീന്‍ ഇബ്ന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി, വഹാബ് നഈമി കൊല്ലം, താഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി, ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി, സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, പി.വി അബ്ദുസ്സലാം ദാരിമി, സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, മജീദ് ബാഖവി കൊടുവള്ളി സംബന്ധിക്കും. തുടര്‍ന്ന് മജ്ലിസുന്നൂര്‍ ആത്മീയ സദസ്. 
31ന് സമാപന ദുആ സമ്മേളനത്തിന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. റഹ്്മത്തുള്ള ഖാസിമി മൂത്തേടം, ഡോ സലിം സദ്വി വെളിയംബ്ര പ്രഭാഷണം നടത്തും പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ മുഖ്യാതിഥിയാകും. മഹല്ലില്‍ നിന്നും സനദ് വാങ്ങിയ യുവ പണ്ഡിതന്മാരെ ചടങ്ങില്‍ ആദരിക്കും. എപ്രില്‍ ഒന്നിന് സുബ്ഹ് നിസ്‌കാരത്തിന് ശേഷം ഖത്മുല്‍ ഖുര്‍ആന്‍. ഉച്ചക്ക് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോലിന്റെ നേതൃത്വത്തില്‍ ഖിള്ര്‍ മൗലീദ് സദസ്, വൈകിട്ട് നാലുമണിക്ക് അന്നദാനത്തോടെ സമാപിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?