ഇന്ത്യയിലെ ഒരു പള്ളിയും സുരക്ഷിതമല്ല; അഭിഭാഷകന്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: (www.kvartha.com 24.03.2018) ഇന്ത്യയിലെ ഒരു പള്ളിയും സുരക്ഷിതമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍. രാമ ജന്മഭൂമി ബാബരി മസ്ജിദ് കേസില്‍ വിചാരണ നടക്കുന്നതിനിടയിലായിരുന്നു രാജീവിന്റെ പരാമര്‍ശം. ബാബരി മസ്ജിദ് തകത്തതുപോലെ മറ്റ് പള്ളികളും തകര്‍ക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പള്ളികള്‍ ആവശ്യമില്ലെന്നും പ്രാര്‍ത്ഥനകള്‍ എവിടെ വേണമെങ്കിലും നടത്താമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഈ വാദം ബാബരി മസ്ജിനെ പോലെ തന്നെ മറ്റ് മസ്ജിദുകള്‍ക്ക് നേരേയും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും രാജീവ് ധവാന്‍ പറഞ്ഞു.
കേസിലെ മുഖ്യ പരാതിക്കാരനായ മുഹമ്മദ് സിദ്ദീഖിക്ക് വേണ്ടിയാണ് രാജീവ് ധവാന്‍ കോടതിയില്‍ ഹാജരായത്. ആരാധനയ്ക്ക് പള്ളികള്‍ ആവശ്യമില്ലെന്ന വാദം ബാബരി മസ്ജിദ് കേസിനെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്നും രാജീവ് ധവാന്‍ പറഞ്ഞു. ബാബരി മസ്ജിദിന്റെ അവസ്ഥയായിരിക്കും മറ്റ് മസ്ജിദുകള്‍ക്കും.
രാജ്യതാല്പര്യം മുന്‍ നിര്‍ത്തി ബാബരി ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണ്. എന്നാല്‍ അതുവരെ ആരാധന നടത്താനുള്ള അവകാശം മുസ്ലീങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: He added, If the government wants, in national interest, they can acquire the land but till then it remains a place of worship for Muslims.
Keywords: National, Mosque, Supreme court

Powered by Info News For You

Comments
Post a Comment