കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗീകമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ ബിജെപി നേതാവ് അമിത് മല്‍ വിയയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: (www.kvartha.com 27.03.2018) കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗീകമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ ബിജെപി ഐടി സെല്‍ മേധാവി അമിത് മല്‍ വിയ ട്വീറ്റ് ചെയ്തത് വിവാദമാകുന്നു. തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണല്‍ നടക്കുന്ന തീയതിയും മല്‍ വിയ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ മല്‍ വിയ ട്വീറ്റ് ചെയ്ത വോട്ടെണ്ണല്‍ തീയതി തെറ്റിയിരുന്നു. മല്‍ വിയ മാത്രമല്ല, ഒരു കൂട്ടം മാധ്യമങ്ങളും തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗീക പ്രഖ്യാപനത്തിന് മുന്‍പേ ഫ്‌ലാഷ് ചെയ്തിരുന്നു.
ട്വീറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ മല്‍ വിയയും ഇക്കാര്യമാണ് പറഞ്ഞത്. മാധ്യമങ്ങള്‍ ഫ്‌ലാഷ് ചെയ്തയുടനെ താന്‍ ട്വീറ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വാര്‍ത്ത സമ്മേളനത്തിനിടയില്‍ വിഷയം ചില മാധ്യമപ്രവര്‍ത്തകര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന്റെ ശ്രദ്ധയില്‌പെടുത്തിയിരുന്നു. വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്ന് റാവത്ത് ഉറപ്പ് നല്‍കി.
അതേസമയം വിവാദമായതോടെ മല്‍ വിയ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ബിജെപി സൂപ്പര്‍ ഇലക്ഷന്‍ കമ്മീഷന്‍ ആയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ ബിജെപിക്ക് ലഭിച്ചിരിക്കുന്നു. ഇലക്ഷന്‍ കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷായ്‌ക്കെതിരെ കേസെടുക്കണമെന്നും രണ്‍ദീപ് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Reacting to Malviya’s tweet, Congress’s chief spokesperson Randeep Surjewala tweeted: BJP becomes the ‘Super Election Commission’ as they announce poll dates for Karnataka even before the EC. Credibility of EC is on test. Will EC now issue notice to BJP President, Amit Shah & register an FIR against BJP IT Head for leaking EC’s confidential information?
Keywords: National, BJP, Election Commission, Congress, Karnataka

Powered by Info News For You

Comments
Post a Comment