നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് കുടുക്കിയതാണെന്ന് പ്രതി മാര്‍ട്ടിന്‍
കൊച്ചി: (www.kvartha.com 28.03.2018) നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് കുടുക്കിയതാണെന്ന് പ്രതി മാര്‍ട്ടിന്‍. നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍, ലാല്‍ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത്. നാല് പേരും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാക്കിയ കെണിയാണ് നടിയെ ആക്രമിച്ച കേസെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
'സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ താന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ഇവര്‍ ചതിച്ചതാണെന്നും അതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ് ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായ കാര്യമാണ് തനിക്ക് കോടതിയില്‍ പറയാനുള്ളതെന്നും കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. രേഖകള്‍ നല്‍കാനായില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം കേസു പരിണിക്കവേ ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്നു ദിലീപിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. വിഡിയോയിലെ സ്ത്രീശബ്ദത്തില്‍ വ്യത്യാസമുണ്ടെന്നും ആധികാരികത പരിശോധിക്കണമെന്നും ഇതിനു മറുപടിയായി ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പ് ഉള്‍പ്പെട്ട മെമ്മറി കാര്‍ഡും ശബ്ദരേഖയും കിട്ടിയില്ലെങ്കില്‍ വിചാരണ ഏകപക്ഷീയമാകുമെന്ന് ആരോപിച്ചാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസ് പരിഗണിക്കുന്നത് അടുത്തമാസം പതിനൊന്നിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Martin lashes out Manju Warrier Sreekumar Menon and others, Kochi, News, Trending, Court, Cinema, Entertainment, Accused, Kerala.

Powered by Info News For You

Comments
Post a Comment