യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ബി ബാബു പ്രസാദ് രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 12.03.2018) യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ബി ബാബു പ്രസാദ് രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറി ബാബു പ്രകാശിനാണ് പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സഭാകക്ഷി നേതാവ് എം കെ മുനീര്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, എം എല്‍ എമാരായ കെ സി ജോസഫ്, അടൂര്‍ പ്രകാശ്, വി ഡി സതീശന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.



മുന്‍ എംഎല്‍എ കൂടിയാണ് ബാബു പ്രസാദ്. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയ അദ്ദേഹം 1971 ല്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ്‌യു കാര്‍ത്തികപ്പള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി, മാവേലിക്കര താലൂക് ജനറല്‍ സെക്രട്ടറി, മാവേലിക്കര ബിഷപ് മൂര്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍, കെഎസ്‌യു ആലപ്പുഴ ജില്ലാ സെക്രട്ടറി, കെഎസ്‌യു സംസ്ഥാന ഉപാദ്ധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതി അംഗം, കെപിസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: Kerala, Thiruvananthapuram, News, UDF, Election, Politics, MLA, Adv. B Babu Prasad filed nomination to the Rajya Sabha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?