മാങ്ങാട്ട് നിന്നും കാണാതായ വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍


കാസര്‍കോട് (wwwevisionnews.co): നാലുദിവസം മുമ്പ് ഉദുമ മാങ്ങാട്ട് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലില്‍ കണ്ടെത്തിയത്.

ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജാസിറിനെ വ്യാഴാഴ്ച വൈകിട്ടോടെയാണ് കാണാതായത്. മുടി വെട്ടാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് ഏഴുമണിയോടെ പിതാവിന്റെ ഫോണിലേക്ക് വിളിച്ച് സ്‌കൂള്‍ സെന്റ് ഓഫിനുള്ള വസ്ത്രംവാങ്ങാന്‍ സുഹൃത്തിന്റെ കൂടെ പോകുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പിതാവ് ബേക്കല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് പുലര്‍ച്ചെ റെയില്‍വെ ട്രാക്കിന് സമീപം അഴുകിയ നിലയിലാണ് മൃതദേഹം. സംഭവത്തില്‍ ഏതാനും പേരെ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?