പിറന്നാള്‍ ദിനത്തില്‍ കോളജ് വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് കൊടുംക്രൂരത; വര്‍ണപ്പൊടികള്‍ വിതറിയും ചാണകവെള്ളമൊഴിച്ചും സഹപാഠികളുടെ പിറന്നാളാഘോഷം, വീഡിയോ സോഷ്യല്‍ മീഡിയയില്‍
തൊടുപുഴ: (www.kvartha.com 02.03.2018) പിറന്നാള്‍ ദിനത്തില്‍ കോളജ് വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് കൊടുംക്രൂരത. ആള്‍ക്കൂട്ടത്തിന്റെ പേക്കൂത്തുകള്‍ക്കിരയായി ജീവന്‍ നല്‍കേണ്ടി വന്ന മധുവിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പേ തൊടുപുഴയില്‍ നിന്നാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ കൈകള്‍ രണ്ടും ബന്ധിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
എല്ലാവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി ഒഴിക്കുന്നത് വീഡിയോയില്‍ കാണാം. കണ്ണിലേക്ക് ദ്രാവകം പതിക്കുമ്പോള്‍ കൈകൊണ്ട് ഒന്ന് തുടക്കാന്‍ പോലും ആവാതെ കുട്ടി തല താഴോട്ടിട്ട് നിസ്സഹാനയി നില്‍ക്കുന്നു. അപ്പോഴും സന്തോഷത്തോടെ മറ്റു വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിക്കുന്നുണ്ട്.
ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഈ ക്രൂരത അഴിച്ചു വിട്ടത്. പല നിറത്തിലുള്ള വര്‍ണ്ണ പൊടികള്‍ മുഖത്തും തലയിലും ഷര്‍ട്ടിനകത്തും വരെ വിതറുന്നുണ്ട്. വര്‍ണ്ണപ്പൊടികള്‍ ശരീരം മുഴുവന്‍ വിതറിയതിന് പിന്നാലെ മറ്റൊരുത്തന്‍ കുപ്പിയില്‍ കലക്കിയ ചാണക വെള്ളം വരെ ഒഴിക്കുന്നത് കാണാം. അപ്പോള്‍ മറ്റൊരാള്‍ അത് അവന്റെ മുഖത്തൊഴിക്കെടാ എന്നും പറയുന്നുണ്ട്. തല പൊക്കെട നിന്റെ മുഖമൊന്ന് കാണട്ടേ എന്നു പറയുന്നതും കേള്‍ക്കാം.
പത്തിലധികം വിദ്യാര്‍ത്ഥികളെ വീഡിയോയില്‍ കാണാം. ഇതില്‍ ഒരാള്‍ മാത്രമാണ് ഇങ്ങനെ ഒന്നും ചെയ്യല്ലേടാ എന്ന് സഹപാഠികളോട് പറയുന്നത്. എന്നാല്‍ മറ്റാരും കാര്യമായി പ്രതികരിക്കാതെ ക്രൂര വിനോദത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Video, News, Birthday Celebration, Thodupuzha, Student, Social Network,Cruel in birthday celebration, Video

Powered by Info News For You

Comments
Post a Comment