അബൂദാബിയില്‍ മൂന്ന് വയസുകാരി പന്ത്രണ്ടാം നിലയില്‍ നിന്നും വീണുമരിച്ചു

അബൂദാബി: (www.kvartha.com 14.03.2018) അബൂദാബിയില്‍ മൂന്ന് വയസുകാരി പന്ത്രണ്ടാം നിലയില്‍ നിന്നും വീണ് മരിച്ചു. അറബ് പെണ്‍കുട്ടിയാണ് മരിച്ചത്. ജനാലയ്ക്ക് സമീപത്ത് കിടന്നിരുന്ന ഫര്‍ണീച്ചറില്‍ കയറി നിന്നതാണ് അപകടത്തിന് കാരണമായത്.

ഖാലിദിയയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പോലീസും ഡോക്ടര്‍മാരും സ്ഥലത്തെത്തിയെങ്കിലും കുട്ടി തല്‍ക്ഷണം മരിച്ചിരുന്നു.

Gulf, UAE, Abu Dhabi

അപകടം നടക്കുമ്പോള്‍ കുട്ടിക്ക് സമീപം ആരുമില്ലായിരുന്നു. ജനാലയ്ക്ക് സമീപത്ത് ഫര്‍ണീച്ചറുകള്‍ സ്ഥാപിക്കുന്നത് ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The tragedy was reported from the Khalidiya area at 1.30pm. On being notified, the police and paramedics swung into action and rushed to the spot.

Keywords: Gulf, UAE, Abu Dhabi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?