പന്തില്‍ കൃത്രിമം കാട്ടിയ സംഭവം; ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സിന്റെ നായക സ്ഥാനം രാജിവച്ചു

മുംബൈ: (www.kvartha.com 28.03.2018) പന്തുചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലിലെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്‌സിന്റെ നായക സ്ഥാനമാണ് ഡേവിഡ് വാര്‍ണര്‍ രാജിവച്ചത്.

പന്തില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ ഐ.പി.എല്‍ നായകസ്ഥാനം രാജിവയ്ക്കുന്ന രണ്ടാമത്തെ താരമാണ് വാര്‍ണര്‍. ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം നേരത്തെ ഒഴിഞ്ഞിരുന്നു.

Warner steps down as SRH captain, Mumbai, News, Trending, Resigned, South Africa, Australia, Controversy, Cricket, Sports, National.

2013 മുതല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്‍ ചാമ്പ്യന്മാരായത് വാര്‍ണറിന്റെ കീഴിലായിരുന്നു. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു അവര്‍.

പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ വിവാദച്ചുഴലിയില്‍പ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നാട്ടിലേക്കു തിരിച്ചുവിളിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജയിംസ് സതര്‍ലന്‍ഡ് ദക്ഷിണാഫ്രിക്കയില്‍ അറിയിച്ചു. പരിശീലക സ്ഥാനത്ത് ഡാരെന്‍ ലീമാന്‍ തുടരും. വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിനെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായും പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Warner steps down as SRH captain, Mumbai, News, Trending, Resigned, South Africa, Australia, Controversy, Cricket, Sports,  National. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?