പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്പതുകാരന്‍ കസ്റ്റഡിയില്‍
ബദിയടുക്ക:(www.kasargodvartha.com 25/03/2018) പന്ത്രണ്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ജീപ്പ് ഡ്രൈവറെ പോലീസ്
കസ്റ്റഡിയിലെടുത്തു. കിന്നിംഗാര്‍ ബീജതക്കട്ടയിലെ ഹസൈനാറിനെ (50) യാണ് ബദിയടുക്ക പോലീസ് പിടികൂടിയത്. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
സ്‌കൂളിലേക്ക് ജീപ്പില്‍ കൊണ്ടുവിടുന്നതിനിടെയാണ് കുട്ടിക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവം പിന്നീട് വിദ്യാര്‍ത്ഥിനി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ബദിയടുക്ക പോലീസിനെ ഇക്കാര്യം അറിയിച്ചു. അതിനിടെ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളും നാട്ടുകാരും എസ്.എം.എസ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പോക്‌സോ, പട്ടികജാതി, പട്ടികവര്‍ഗ ആക്ട് പ്രകാരം ഹസൈനാറിനെതിരെ കേസെടുത്തത്. ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka,Kasaragod, Kerala, Molestation, Driver, Police, Complaint, Student, Child Line, Case,Molestation case accused in custody
Powered by Info News For You

Comments
Post a Comment