അവള്‍ നിങ്ങള്‍ക്ക് ചാന്ദിനി ആയിരുന്നു, ഞങ്ങള്‍ക്ക് ലോകവും: ശ്രീദേവിയുടെ അക്കൗണ്ടില്‍ നിന്നും ബോണി കപൂറിന്റെ ട്വീറ്റ്
മുംബൈ: (www.kvartha.com 01.03.2018) ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത സൂപ്പര്‍ സ്റ്റാറിന് കണ്ണീരോടെ വിട നല്‍കി ബോളീവുഡ്. ദുബൈയില്‍ ആകസ്മികമായി അന്തരിച്ച ശ്രീദേവിയുടെ സംസ്‌ക്കാരം ബുധനാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു. സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം.
ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദിയറിയിച്ച് ശ്രീദേവിയുടെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഭര്‍ത്താവ് ബോണികപൂര്‍ ട്വീറ്റ് ചെയ്തു. ഏറ്റവും ദുഖകരമായ സമയത്തും കൂടെ നിന്നവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. അതേസമയം തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്വീറ്റിന്റെ ഉള്ളടക്കം താഴെ:
തനിക്ക് നഷ്ടമായത് സുഹൃത്തിനേയും ഭാര്യയേയും തന്റെ മക്കളുടെ അമ്മയേയുമാണ്. എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും അഭ്യുദയകാംക്ഷികളോടും ഞാന്‍ നന്ദിയറിയിക്കുന്നു. ഏറ്റവും ദുഖകരമായ സമയത്ത് നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നു. അര്‍ജ്ജുനനിന്റേയും അനുഷുലയുടേയും പിന്തുണ ഏറെ സന്തോഷം നല്‍കുന്നു. ഖുഷിക്കും ജാന്‍ വിക്കും എനിക്കും അവര്‍ ധൈര്യം തന്ന് കൂടെ നിന്നു. നികത്താനാത്ത നഷ്ടമാണ് ഞങ്ങള്‍ക്കുണ്ടായത്.
ലോകത്തിന് അവള്‍ ചാന്ദിനിയായിരുന്നു. തികഞ്ഞ അഭിനയ പ്രതിഭ. അവരുടെ ശ്രീദേവി. പക്ഷേ അവള്‍ എനിക്ക് എന്റെ സ്‌നേഹമായിരുന്നു, ഭാര്യയായിരുന്നു. എന്റെ മക്കളുടെ അമ്മയായിരുന്നു. എന്റെ പങ്കാളിയായിരുന്നു. എന്റെ മക്കള്‍ക്ക് അവള്‍ എല്ലാം ആയിരുന്നു. അവരുടെ ജീവനും ജീവിതവും അവളായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ അച്യുതണ്ടായിരുന്നു അവള്‍.
എന്റെ സ്‌നേഹമയിയായ ഭാര്യയ്ക്ക് ഞാന്‍ വിടചൊല്ലുന്നു. നിങ്ങളോടെനിക്കൊരു അപേക്ഷയുണ്ട്. ഞങ്ങള്‍ക്ക് സ്വകാര്യ ദുഖത്തെ മാനിക്കണം. ഒരു അഭിനേതാവിന്റെ ജീവിതം ഒരിക്കലും അവസാനിക്കുന്നില്ല. വെള്ളിത്തിരയിലൂടെ അവര്‍ ജീവിച്ചുകൊണ്ടേയിരിക്കും.
എന്റെ മക്കളുടെ സംരക്ഷണവും മുന്നോട്ട് നീങ്ങാനുള്ള മാര്‍ഗ്ഗവും മാത്രമാണിപ്പോള്‍ എന്റെ മനസില്‍. അവള്‍ ഞങ്ങളുടെ ജീവിതവും ശക്തിയുമായിരുന്നു. ഞങ്ങളുടെ പുഞ്ചിരിയുടെ കാരണവും അവള്‍ തന്നെയായിരുന്നു. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാകില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The untimely demise of the beloved actress had plunged the entire nation and millions of her fans worldwide in a state of shock and disbelief.
Keywords: Sridevi, Boney Kapoor, Twitter

— SRIDEVI BONEY KAPOOR (@SrideviBKapoor) February 28, 2018

Powered by Info News For You

Comments
Post a Comment