കീഴാറ്റൂര്‍: വയല്‍ക്കിളി സമരത്തിന് അനുമതി നല്‍കരുതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ; ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും
തളിപ്പറമ്പ്: (www.kvartha.com 23.03.2018) കീഴാറ്റൂര്‍ വയല്‍ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന വയല്‍ക്കിളി സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സൂചന. അതുകൊണ്ടുതന്നെ 25ന് നടക്കുന്ന വയല്‍ക്കിളി മാര്‍ച്ചിനും അനുബന്ധ സമരത്തിനും അനുമതി നല്‍കരുതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വയല്‍ക്കിളി സമരത്തിന് തളിപ്പറമ്പ് ഡിവൈഎസ്പി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംഘര്‍ഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.
കീഴാറ്റൂര്‍ ബൈപാസ് റോഡിനെതിരെ സമരരംഗത്തുള്ള വയല്‍ക്കിളികള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് തീവ്രവാദ ശക്തികളാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് 25ന് സംഘര്‍ഷ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ വയല്‍ക്കിളി സമരത്തിന് അനുമതി നല്‍കരുതെന്നുമാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട്. തളിപ്പറമ്പിന് പുറത്ത് നിന്നും പരിസ്ഥിതി പ്രവര്‍ത്തകരെന്നപേരില്‍ മാവോയിസ്റ്റ് തീവ്രവാദ ബന്ധമുള്ളവര്‍ കീഴാറ്റൂരിലെത്തുന്നത് നിലവില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്നും സാധാരണ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട്.
തളിപ്പറമ്പ് ഡിവൈഎസ്പി വയല്‍ക്കിളി സമരത്തിന് നേരത്തെ അനുമതി നലകിയിട്ടുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ നീക്കം കരുതലോടെയാണ്. ആവശ്യമെങ്കില്‍ വയല്‍ക്കിളി സമരം നടക്കുന്ന 25 മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്നും കര്‍ശന നിലപാടുമായി മുന്നോട്ട് പോകുമെന്നുമാണ് സൂചന. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുകയും തൊട്ടടുത്ത ദിവസം വയല്‍ക്കിളി സമരം നടക്കുന്നതുമാണ് സംഘര്‍ഷ പശ്ചാത്തലമൊരുക്കുന്നത്.

വയല്‍ക്കിളി സമരത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ജില്ലാ ഭരണകൂടത്തിന്റേതായിരിക്കുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുമുണ്ട്. രണ്ടു ദിവസങ്ങളിലായി കീഴാറ്റൂരിലും പരിസരങ്ങളിലും രഹസ്യാന്വേഷണ തലവന്മാരുടെ സൂക്ഷ്മ നിരീക്ഷത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No permission to Keezhattoor strike, News, Trending, Politics, Terrorists, Report, Secret, Message, Maoists, Police, Strike, CPM, Clash, Kerala.

Powered by Info News For You

Comments
Post a Comment