ജസീമിന്റെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും

കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാത്ഥി മാങ്ങാട്ടെ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) ദുരൂഹ മരണം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
 
കേസ് പ്രത്യേക സംഘം അന്വേഷിക്കണെന്നാവശ്യപ്പെട്ട് ജസീമിന്റെ പിതാവ് ജാഫര്‍, സാമൂഹ്യപ്രവര്‍ത്തകരായ കബീര്‍ മാങ്ങാട്, കെ.എസ് സാലി എന്നിവര്‍ രാവിലെ ജില്ലാ പൊലീസ് ചീഫിന് മുമ്പാകെ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ചീമേനി ജാനകി കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകള്‍ അന്വേഷിച്ച പ്രത്യേക സംഘത്തിനെ ഏല്‍പ്പിച്ച് ഉത്തരവായത്. ഉച്ചയോടെ തന്നെ ഡി.വൈ.എസ്.പി പ്രദീപ് കുമാര്‍ പിതാവ് ജാഫറില്‍ നിന്നും കൂടെയുണ്ടായിരുന്ന കബീര്‍ മാങ്ങാട്, കെ.എസ് സാലി കീഴൂര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു.
 
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച വൈകിട്ടോടെയാണ് ജസീമിനെ കാണാതായത്. തിരച്ചില്‍ നടത്തിവരുന്നതിനിടെ അഞ്ചിന് പുലര്‍ച്ചെ 1.30 മണിയോടെ കളനാട് ഓവര്‍ ബ്രിഡ്ജിനടുത്തെ റെയില്‍വെ ട്രാക്കിന് സമീപം ഓവുചാലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നുദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടായിരുന്ന മൃതദേഹം പുല്ലിട്ട് മൂടിയ നിലയിലായിരുന്നു. സംഭവസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രെയിന്‍തട്ടി മരിച്ചതാണെന്നാണ് ബേക്കല്‍ പൊലീസിന്റെ സ്ഥിരീകരണം. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടയെന്നും കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവരികയായിരുന്നു. പ്രതിഷേധമറിയിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?