കാഞ്ഞങ്ങാട് മഡോണ ഗ്യാസ് ഏജന്‍സിയുടെ അനാസ്ഥ: യൂത്ത് ലീഗിന്റെ ഇടപെടല്‍ ഫലം കണ്ടു
കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് മഡോണ ഏജന്‍സി മാസങ്ങളായി വീടുകളില്‍ ഗ്യാസ് വിതരണം നടത്താതെ ക്യൂവില്‍ നിര്‍ത്തിയും അധിക ചാര്‍ജ് ഈടാക്കിയും ജനങ്ങളെ ബുദ്ധിമുട്ടിച്ച നടപടിക്കെതിരെ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നടത്തിയ ഇടപെടല്‍ ഫലം കണ്ടു. യൂത്ത് ലീഗ് നേതാക്കള്‍ സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി മഡോണ അധികൃതരെ വിളിപ്പിക്കുകയും നാലുദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കുകയും ചെയ്തു. ഇനിയും അനാസ്ഥ ഉണ്ടായാല്‍ സമരപരിപാടികള്‍ നടത്തുമെന്നും യൂത്ത് ലീഗ് നേതൃത്വം അധികൃതരെ അറിയിച്ചു. ശരിയായ രീതിയില്‍ വിതരണമെത്താത്ത സ്ഥലത്തെ നാട്ടുകാര്‍ വിവരം അറിയിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Powered by Info News For You
Comments
Post a Comment