മണിക് സര്‍ക്കാരിന് ബംഗാളിലേയ്‌ക്കോ കേരളത്തിലേയ്‌ക്കോ ബംഗ്ലാദേശിലേയ്‌ക്കോ പോകാം: ബിജെപി
അഗര്‍ത്തല: (www.kvartha.com 04.03.2018) ഇരുപത് വര്‍ഷക്കാലം ത്രിപുര ഭരിച്ച സിപി എം നേതാവ് മണിക് സര്‍ക്കാരിന് ഒന്നുകില്‍ പശ്ചിമ ബംഗാളിലോ കേരളത്തിലോ ബംഗ്ലാദേശിലോ അഭയം തേടാമെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഹിമന്ത ബിശ്വ ആയിരുന്നു.
69കാരനായ മണിക് സര്‍ക്കാര്‍ 1998 മുതല്‍ ത്രിപുരയുടെ മുഖ്യമന്ത്രി ആയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ് മണിക് സര്‍ക്കാര്‍.
മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഹിമന്ത സമാനമായ പ്രസ്താവന നടത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മണിക് സര്‍ക്കാരിനെ അയല്‍ രാജ്യമായ ബംഗ്ലാദേശിലേയ്ക്ക് അയക്കണമെന്നായിരുന്നു അന്ന് ഹിമന്തയുടെ പ്രസ്താവന. ഇത് വിവാദമായിരുന്നു.
ത്രിപുരയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടി ബിജെപി ഭൂരിപക്ഷം സ്വന്തമാക്കി. 16 സീറ്റുകളാണ് സിപി എമ്മിന് ലഭിച്ചത്. മറ്റ് പാര്‍ട്ടിക്കാര്‍ക്ക് എട്ട് സീറ്റും. 60 നിയമസഭ മണ്ഡലങ്ങളാണ് ത്രിപുരയിലുള്ളത്. ഇതില്‍ ഒരു നിയമസഭ മണ്ഡലത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The BJP leader had earlier kicked up a row during an election rally in Dhanpur, Manik Sarkar's constituency, by reportedly suggesting that the Tripura chief minister would be sent to Bangladesh after the assembly elections. He also criticised his government over the alleged deteriorating law and order situation and cross-border crimes.
Keywords: National, Tripura, Manik Sarkar, CPM, BJP

Powered by Info News For You

Comments
Post a Comment