നീരവിന് പിന്നാലെ പി എന്‍ ബിയില്‍ വീണ്ടും തട്ടിപ്പ്; ഇത്തവണ 9.1 കോടിയുടേത്
മുംബൈ: (www.kvartha.com 15.03.2018) വജ്രവ്യാപാരി നീരവ് മോഡി 12,600 കോടിയിലേറെ രൂപ വായ്പയെടുത്തു മുങ്ങിയ കേസിനു പിന്നാലെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ വീണ്ടും തട്ടിപ്പ്. മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണു തട്ടിപ്പു കണ്ടെത്തിയത്. 9.1 കോടി രൂപയുടേതാണു തട്ടിപ്പെന്നാണു റിപ്പോര്‍ട്ട്.
സ്വകാര്യ കമ്പനിയായ ചാന്ദ്രി പേപ്പര്‍ ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ് കമ്പനിയാണു തട്ടിപ്പിനു പിന്നിലെന്നു സിബിഐ വ്യക്തമാക്കി. ഔദ്യോഗിക വെബ് സൈറ്റിലൂടെയാണു സിബിഐ ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഇതിന്മേല്‍ പിഎന്‍ബിയോ കമ്പനിയോ പ്രതികരണത്തിനു തയാറായിട്ടില്ല.
പിഎന്‍ബി നല്‍കിയ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു) ഉപയോഗപ്പെടുത്തിയാണു നീരവ് മോഡി വായ്പാ തട്ടിപ്പു നടത്തിയത്. പുതിയ കേസ് സിബിഐ ഫയല്‍ ചെയ്തതോടെ പിഎന്‍ബിയുടെ എല്‍ഒയു ഉപയോഗിച്ചു മറ്റു കമ്പനികളും സമാന തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന സംശയമാണു ബലപ്പെടുന്നത്. പരാതിയില്‍ സി ബി ഐ അന്വേഷണം ആരംഭിച്ചു. ചാന്ദ്രിയുടെ പ്രൊമോട്ടര്‍മാരെ സി ബി ഐ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

Keywords: PNB detects another fraud of Rs 9 crore at same branch involved in Nirav Modi case, Mumbai, News, Banking, Bank, Report, Business, Probe, CBI, Arrest, National.
Powered by Info News For You

Comments
Post a Comment