വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതിക്ക് 8 വര്‍ഷം തടവ്
കാസര്‍കോട്: (www.kasargodvartha.com 20.03.2018) വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ എട്ടു വര്‍ഷവും ഏഴുമാസവും തടവിന് ശിക്ഷിച്ചു. പ്രതി കാല്‍ ലക്ഷം രൂപ പിഴയും അടക്കണം. തിരുവനന്തപുരം സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് വാടക വീട്ടില്‍ താമസക്കാരനുമായ പുത്തന്‍ പുരയ്ക്കല്‍ റൊണാള്‍ഡ് ജോര്‍ജ്ജ് എന്ന രാജു (40) വിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.
പിഴ സംഖ്യയില്‍ നിന്ന് 20,000 രൂപ പരാതിക്കാരിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധിക തടവനുഭവിക്കണം. 2015 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ നീലേശ്വരം ബങ്കളം ദിവ്യന്‍പാറയിലെ കാവ്യ(17), മാതാവ് കാര്‍ത്യായനി (40) എന്നിവരെയാണ് രാജു ആക്രമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Imprisonment, Fine, Court, Attack, Attack case; Imprisonment for accused.
< !- START disable copy paste -->പിഴ സംഖ്യയില്‍ നിന്ന് 20,000 രൂപ പരാതിക്കാരിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധിക തടവനുഭവിക്കണം. 2015 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ നീലേശ്വരം ബങ്കളം ദിവ്യന്‍പാറയിലെ കാവ്യ(17), മാതാവ് കാര്‍ത്യായനി (40) എന്നിവരെയാണ് രാജു ആക്രമിച്ചത്.
Keywords: Kasaragod, Kerala, News, Imprisonment, Fine, Court, Attack, Attack case; Imprisonment for accused.
Powered by Info News For You

Comments
Post a Comment