ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ, രാജ്യാന്തര യാത്രകള്‍ക്ക് 1999 ; 'മെഗാ സെയില്‍' ഓഫറുമായി എയര്‍ ഏഷ്യ
ന്യുഡല്‍ഹി: (www.kvartha.com 26.03.2018) രാജ്യത്തെ ചെലവ് കുറഞ്ഞ വിമാനയാത്ര കമ്പനിയായ എയര്‍ ഏഷ്യ 'മെഗാ സെയില്‍' ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ആണ് ടിക്കറ്റ് നിരക്ക്. രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1999 രൂപ മുതലാണ്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒക്‌ടോബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെ ഈ ടിക്കറ്റ് നിരക്കിലുള്ള യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. എയര്‍ ഏഷ്യയുടെ airasia.com വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി- ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍- കൊല്‍ക്കൊത്ത റൂട്ടില്‍ യാത്രാനിരക്ക് 869 രൂപയാകും. കൊച്ചി- ബംഗളൂരു ടിക്കറ്റിന് 879 രൂപയാണ് നിരക്ക്.
ബംഗളൂരു, റാഞ്ചി, ജയ്പൂര്‍, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊല്‍ക്കൊത്ത എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്.
ഭുവനേശ്വര്‍ ക്വോലാലംപൂര്‍ റൂട്ടിലാണ് 1999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക, ബാലി, ഫുകേത് എന്നിവിടങ്ങളിലേക്ക് 4,330 രൂപയും 3,494 രൂപയുമായിരിക്കും നിരക്ക്. ബാങ്കോക്ക്, മനില എന്നിവിടങ്ങളിലേക്കും 1999 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

Keywords: AirAsia India Offers Domestic Flight Tickets Under Rs. 850 On Select Routes, New Delhi, News, Ticket, Flight, Website, Kolkata, Business, National.
Powered by Info News For You

Comments
Post a Comment