രക്തദാനത്തിലൂടെ രണ്ട് ദിവസം പ്രായമായ കുഞ്ഞിന് എച്ച് ഐ വി ബാധ; 6 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ്

ഹൈദരാബാദ്: (www.kvartha.com 27.03.2018) രക്തദാനത്തിലൂടെ എച്ച് ഐ വി ബാധയേറ്റ കുഞ്ഞിന്റെ പിതാവ് 6 കോടി രൂപ ആവശ്യപ്പെട്ട് ഉപഭോക്തൃ പരിഹാര കോടതിയില്‍. ആരോഹി ബ്ലഡ് ബാങ്കിനും ഫെര്‍ണാണ്ടസ് ആശുപത്രിക്കും എതിരായാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. കുട്ടിക്ക് രണ്ട് ദിവസം പ്രായമായിരിക്കുമ്പോഴാണ് എച്ച് ഐ വി ബാധയേറ്റത്.

ജനനത്തിലേ മലദ്വാരം ഇടുങ്ങിയതിനാല്‍ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയിരുന്നു. 2016, സെപ്റ്റംബറിലായിരുന്നു സര്‍ജറി. മലദ്വാരം അല്പം വലുതാക്കണമെന്നും ഏതാനും സ്റ്റിച്ചുകള്‍ ഉണ്ടാകുമെന്നും മാത്രമാണ് ആശുപത്രി അധികൃതര്‍ പിതാവിനെ അറിയിച്ചിരുന്നത്. എന്നാല്‍ കോളസ്‌ടോമിക്ക് കുട്ടിയെ വിധേയമാക്കിയിരുന്നു. സര്‍ജറിക്കിടയില്‍ വന്‍ തോതില്‍ രക്തം നഷ്ടമായെന്നും കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് കുട്ടിക്ക് പ്ലേറ്റ് ലെറ്റ് കയറ്റാന്‍ തുടങ്ങിയത്.

National, HIV, Compensation

2017 മാര്‍ച്ച് 7നാണ് കുട്ടിക്ക് എച്ച് ഐ വി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. മുന്‍പ് കയറ്റിയ പ്ലേറ്റ് ലെറ്റില്‍ നിന്നുമാണ് എച്ച് ഐ വി ബാധയുണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The family then moved the NCDRC and has demanded compensation for the alleged medical negligence.

Keywords: National, HIV, Compensation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?